SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

യോഗം വിരുദ്ധർക്ക് ലീഗിന്റെ ഫണ്ട്: വെള്ളാപ്പള്ളി

a

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും ഫണ്ട് നൽകുന്നതായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ ഭാരവാഹികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഭരണമില്ലാതിരുന്നപ്പോൾ തന്നെ, അവർക്ക് ഇഷ്ടമല്ലാത്തത് പറയുന്നവരെയെല്ലാം മുസ്ലീം ലീഗ് തകർക്കാൻ ശ്രമിച്ചു. ഭരണം തുടങ്ങുമ്പോഴുള്ള അവസ്ഥ എന്താകും? മലപ്പുറത്ത് നമുക്കൊരു കുടിപ്പള്ളിക്കൂടം പോലുമില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ മുസ്ലീം സമുദായത്തിനെതിരെ പറഞ്ഞുവെന്ന് കുപ്രചാരണം . ഭരണം ഉപയോഗിച്ച് കോടാനുകോടികൾ കൈക്കലാക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. വരുമാനമുള്ള വകുപ്പെല്ലാം ലീഗ് പിടിച്ചുവാങ്ങും-വെള്ളാപ്പള്ളി പറഞ്ഞു.

യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു. നിയുക്ത ചാത്തന്നൂർ എം.എൽ.എയായ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാറിനെ വെള്ളാപ്പള്ളി ആദരിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പി.ടി. മന്മഥൻ, ഷീബ , ഡി. വിപിൻ രാജ്, പി.കെ. പ്രസന്നൻ, പി.എസ്.എൻ. ബാബു, സി.എം. ബാബു, ബേബിറാം സരോവരം, അബിൻ അമ്പാടിയിൽ, പച്ചയിൽ സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VELLAPALLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA