SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.02 AM IST

വെള്ളാപ്പള്ളിയും മമ്മൂട്ടിയും പദ്മഭൂഷൺ ഏറ്റുവാങ്ങി

1

ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിൽ നടന്ന പദ്മ അവാർഡ് ചടങ്ങിന് മലയാളിത്തിളക്കം. കേരളത്തിൽ നിന്നുള്ള അഞ്ച് പ്രമുഖ വ്യക്തികൾക്കായി രണ്ട് പദ്മവിഭൂഷൺ, രണ്ട് പദ്മഭൂഷൺ, ഒരു പദ്മശ്രീ എന്നിവയാണ് ഇന്നലെ രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത്.

സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ പി.നാരായണൻ എന്നിവർ പദ്മവിഭൂഷൺ ഏറ്റുവാങ്ങി. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമായി മെഗാതരം മമ്മൂട്ടിക്കും സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ നൽകിയ സംഭാവനകൾക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ നൽകി. നൃത്താദ്ധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ പദ്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPPALY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA