
തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കും. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എയുടെ പരാതിയിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി.വിജയന് പരാതി കൈമാറി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. വേണുഗോപാൽ കേൾക്കുകയോ അറിയുകയോ ചെയ്യാത്ത വിഷയങ്ങളിൽ അനാവശ്യമായി വലിച്ചിഴച്ച് അപമാനിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവമായ ശ്രമം നടത്തുന്നതായി സംശയിക്കുന്നതായാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |