
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ. കോഴിക്കോട്, തിരുവനന്തപുരം രണ്ട് വീതം, തൃശൂർ, മലപ്പുറം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഈ മാസം 140 രോഗബാധയും ആറ് മരണവുമുണ്ടായി. കോഴിക്കോട് സ്വദേശിനിയായ മദ്ധ്യവയസ്‌കയാണ് മരിച്ചത്. ഈ വർഷം ഇതുവരെ 216 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. നിലവിൽ കോഴിക്കോട് (42), വയനാട് (19), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ രോഗവ്യാപനം തീവ്രമാണ്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), കണ്ണൂർ (10) തുടങ്ങിയിടങ്ങളിലാണ് ജൂണിൽ കൂടുതൽ രോഗബാധയുള്ളത്.
നിപ നിയന്ത്രണ വിധേയം
നിപ രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. സമ്പർക്ക പട്ടികയിലെ, നിരീക്ഷണത്തിലുള്ള ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. എല്ലാവരുടെയും സാമ്പിൾ ഫലം നെഗറ്റീവാണ്. 104ൽ നാലു പേർ ഉയർന്ന റിസ്‌ക് വിഭാഗത്തിലുള്ളവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |