SignIn
Kerala Kaumudi Online
Thursday, 22 October 2026 2.32 PM IST

വോട്ടർപട്ടിക പുതുക്കൽ: കരട് പട്ടികയായി

p

തിരുവനന്തപുരം:പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പരിപാടിയനുസരിച്ച് 2025ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും ഉൾപ്പെടെ കരട് പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്‌ജ്യോതിനാഥ് അറിയിച്ചു. കരട് പട്ടിക താലൂക്ക്,വില്ലേജ് ഓഫീസുകളിലും www.ceo.kerala.gov.in ലും ബൂത്ത് ലെവൽ ഓഫീസറുടെ പക്കലും പരിശോധനയ്ക്ക് ലഭ്യമാണ്.
17വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. ഇവർക്ക് ജനുവരി 1, ഏപ്രിൽ 1,ജൂലായ്1,ഒക്ടോബർ1 എന്നീ നാല് യോഗ്യതാ തീയതികളിൽ എന്നാണോ 18വയസ് പൂർത്തിയാകുന്നത്,ആ തീയതിയിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി തിരിച്ചറിയൽകാർഡ് നൽകും. voters.eci.gov.inലൂടെയോ,വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

ആ​ർ.​ടി.​ഐ​ ​പോ​ർ​ട്ട​ൽ:
വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കേ​ര​ള​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​ഓ​ൺ​ലൈ​ൻ​ ​വി​വ​രാ​വ​കാ​ശ​ ​പോ​ർ​ട്ട​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​വാ​സി​ ​ലീ​ഗ​ൽ​ ​സെ​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​തേ​ടി.​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീ​സ​ട​യ്ക്കു​ന്ന​തി​ൽ​ ​ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും​ ​പോ​ർ​ട്ട​ലി​ൽ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളും​ ​ല​ഭ്യ​മ​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ന​വം​ബ​ർ​ ​ഏ​ഴി​ന​കം​ ​വി​ശ​ദ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOTERS LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA