
തിരുവനന്തപുരം: ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യാത്ര. വ്യവസായി ബി. രവി പിള്ളയുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും ഫോട്ടോകളായി യൂണിവേഴ്സിറ്റി കോളേജിലെ എക്സിബിഷൻ ഹാളിൽ നിരന്നു. ബഹറിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ രവി പിള്ളയെ കേരളം ആദരിക്കുന്ന 'രവിപ്രഭ" എന്ന പരിപാടിക്ക് മുന്നോടിയായാണ് പ്രദർശനം നടത്തിയത്. നോർക്ക, മീഡിയ അക്കാഡമി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഭാരത് ഭവൻ, ചേംപർ ഒഫ് കൊമേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
സൗദിയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് മുംബയിലെ ടാജ് ഹോട്ടലിന് മുന്നിൽ വച്ചെടുത്ത ചിത്രം, വിവിധ രാജ്യങ്ങളിലേക്കുള്ള ബിസിനസ് യാത്രകൾ, കുടുംബ ചിത്രങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഇടംനേടി. ജി.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, നോർക്ക സി.ഇ.ഒ അജിത്ത് കൊളാശേരി, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സന്തോഷ് കുമാർ, ചെയർപേഴ്സൺ ഹർഷിത, ഇ.എം.നജീബ്, ആർ.എസ്.ബാബു, പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പെയിന്റിംഗ് മത്സരം നോർക്ക സെക്രട്ടറി കെ.വാസുകി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |