
കൊല്ലം: അനാരോഗ്യം മൂലം വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്റെ സാന്നിദ്ധ്യമില്ലാതെ വീണ്ടും ഒരു സംസ്ഥാന സമ്മേളനം. നൂറ്റാണ്ട് പിന്നിട്ട ആ സമരഭരിത ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളൊന്നും സമ്മേളന നഗരിയിലില്ലെന്നതും ശ്രദ്ധേയമാണ്. പാതയോരങ്ങളിൽ നിറഞ്ഞ മുൻ സി.പി.എം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും ചിത്രങ്ങളുടെ കൂട്ടത്തിലും വി.എസില്ല. പിണറായി വിജയൻ, എം.എ.ബേബി, അന്തരിച്ച മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, ഇ.കെ.നായനാർ, മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെയെല്ലാം ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നുണ്ട്.
പാർട്ടിയിലെ വി.എസിന്റെ ചരിത്രത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മണ്ണാണ് കൊല്ലത്തിന്റേത്. പാർട്ടിയിലെ വി.എസിന്റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്. പാർട്ടിയുടെ ചില നിലപാടുകൾക്കെതിരെയുള്ള ആശയപോരാട്ടത്തിന് കൊല്ലം സമ്മേളനത്തിലാണ് വി.എസ് തുടക്കമിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |