SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.21 PM IST

വലിയചുടുകാട്ടിൽ വി.എസ് അനുസ്മരണം

ആലപ്പുഴ: കേരളരാഷ്ട്രീയത്തിലെ ഇതിഹാസ പോരാളി വി.എസ്.അച്യുതാനന്ദൻ ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം. വി.എസ് അന്തിയുറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടിൽ ഇന്ന് അനുസ്മരണ ചടങ്ങുകൾ നടക്കും. രാവിലെ 9ന് അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ടി.എം.തോമസ് ഐസക്ക് അദ്ധ്യക്ഷനാകും. കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തും. കേരളവും ഇടതുപക്ഷ ജീവിതവും എന്ന വിഷയത്തിൽ സുനിൽ പി.ഇളയിടം അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 5ന് നഗരത്തിൽ റാലിയും വലിയചുടുകാട്ടിൽ പൊതുസമ്മേളനവും നടക്കും. സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.വി.ഗോവിന്ദൻ അദ്ധ്യക്ഷനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA