SignIn
Kerala Kaumudi Online
Thursday, 22 October 2026 5.28 PM IST

വഖഫ് ബോർഡിൽ മുസ്‌ലിങ്ങളല്ലാത്ത പ്രതിനിധികൾ വേണമെന്ന നിയമത്തെ എതിർക്കും: ഫസൽ ഗഫൂർ

waqaf-board

മലപ്പുറം: വഖഫ് ബോർഡിൽ മുസ്‌ലിങ്ങളല്ലാത്ത പ്രതിനിധികൾ വേണമെന്ന നിയമത്തെ ശക്തമായി എതിർക്കുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ മലപ്പുറത്ത് വാർത്താമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ പ്രത്യക്ഷ സമരങ്ങളുമായി മുന്നോട്ടുപോവും. മുനമ്പം വഖഫ് വിഷയത്തിൽ ജനങ്ങൾക്കൊപ്പമാണ് മുസ്‌ലിം സമൂഹം. വഖഫ് സ്വത്ത് വിൽപ്പന നടത്തിയവരാണ് കുറ്റക്കാർ. കേരളത്തിൽ ജാതി സെൻസസും സാമൂഹിക സാമ്പത്തിക പഠനവും നടത്തി സംവരണം നടപ്പിലാക്കണം. സംവരണം വേണമെന്ന നിലപാടാണ് സി.പി.എം കേന്ദ്ര കമ്മിറ്റിക്കുള്ളത്. പിന്നെയെന്തിനാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് പേടിയെന്നും ഫസൽ ഗഫൂർ ചോദിച്ചു. ബുൾഡോസർ രാജ്, അലിഗഡ് യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി, ആരാധനാലയ നിയമം, മദ്രസ വിദ്യാഭ്യാസം എന്നിവയിൽ കോടതികൾ സ്വീകരിക്കുന്ന നിലപാടുകൾ പ്രത്യാശ നൽകുന്നതാണെന്നും ഫസൽ ഗഫൂർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAQF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA