SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

ബഹുജന പങ്കാളിത്തം വഴി സംസ്ഥാനത്തെ മാലിന്യമുക്തമാക്കും

waste

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യ മുക്തം നവകേരളം പദ്ധതി ഊർജിതമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ തീരുമാനം. വാർഡുകളിലെ നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കും. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കും.ഇതിന് ശുചിത്വ മിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് എന്നിവയുടെ നടപടികൾ ത്വരിതപ്പെടുത്തും.യോഗത്തിൽ മന്ത്രി എം .ബി രാജേഷ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നവകേരള കർമ്മ പദ്ധതി കോ -ഓർഡിനേറ്റർ ടി .എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.

മറ്റ് നടപടികൾ:

#ദ്രവ മാലിന്യ സംസ്‌കരണത്തിന് പബ്ലിക് -പ്രൈവറ്റ് പാർട്ണർഷിപ്പ് ( പി.പി.പി) നടപ്പാക്കാനും പരിപാലിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകും.

#മൂന്നാർ ഗ്രീൻ കോറിഡോർ പോലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പദ്ധതികൾക്ക് സർക്കാർ രണ്ടാഴ്ചയ്ക്കകം അനുമതി നൽകും.

# അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, എന്നിവ നൂറു ശതമാനം ഹരിതമാക്കുന്നതിന്റെ പ്രഖ്യാപനം 2025 മാർച്ച് 30നകം

നടത്തും..

#2025 ജനുവരി 26 ന് ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും.

#എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും നഗരങ്ങളെ സമ്പൂർണ ശുചിത്വവും ഭംഗിയുള്ളതുമായ ടൗണായി പ്രഖ്യാപിക്കലും

അതേ ദിവസം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA