SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ കുടിവെള്ളം തടഞ്ഞു , ജല അതോറിട്ടിക്കും 5 ഓഫീസർമാർക്കുമെതിരെ വിവരാവകാശ കമ്മിഷൻ നടപടി

a

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിച്ച് ജല അതോറിട്ടിയിലെ 5 ഓഫീസർമാർക്കെതിരെ കർശന നടപടിക്ക് വിവരാവകാശ കമ്മിഷന്റെ നിർദ്ദേശം. ഇല്ലാത്ത ഉത്തരവിന്റെ പേരിൽ കുടിവെള്ളം തടയുകയും കാരണങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത വാട്ടർ അതോറിട്ടി അക്കൗണ്ട്സ് ഓഫീസർ, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സെക്രട്ടറീസ് യൂണിറ്റ് ഓഫീസർ, ഓപ്പറേഷൻസ് യൂണിറ്റ് ഓഫീസർ, ആർ.ടി.ഐ പോർട്ടലിൽ ബന്ധപ്പെട്ട വിവരങ്ങൾ ചേർക്കാത്ത വിവരാധികാരി എന്നിവർക്കെതിരെയാണ് പിഴ ചുമത്താനും അച്ചടക്ക നടപടിയെടുക്കാനും കമ്മിഷൻ നോട്ടീസ് നൽകിയത്. സംഭവത്തിൽ മാനേജിംഗ് ഡയറക്ടറുടെ വിശദീകരണവും തേടിയിട്ടുണ്ട്.

നോട്ടീസുകൾക്കുള്ള മറുപടിയും വിശദീകരണവും ഡിസംബർ 11നകവും, സുപ്രീംകോടതി നിർദ്ദേശപ്രകാരം സ്വയം വെളിപ്പെടുത്തേണ്ടവ വെബ്സൈറ്റിൽ ചേർത്തശേഷം നടപടി വിവരം ഡിസംബർ 31നകവും സമർപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവിട്ടു. സെക്രട്ടേറിയറ്റ് ജീവനക്കാരനായ ആനയറ ചെരിയൻതൊട്ടിയിൽ വീട്ടിൽ സിബി ജോസഫിന്റെ പരാതിയിലാണ് നടപടി. ഇയാളുടെ അപേക്ഷ പല കാരണങ്ങൾ പറഞ്ഞ് തള്ളിയിരുന്നു. ബന്ധപ്പെട്ട രേഖകളുടെ അഭാവത്തിൽ അപേക്ഷകനെ ബുദ്ധിമുട്ടിച്ചതിനാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA