
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഉയർന്ന താപനിലയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും. താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാൽ ജനം ജാഗ്രത പാലിക്കണം. 31ന് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |