
തിരുവനന്തപുരം : സെപ്തംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ (വ്യാഴം) മുതൽ വിതരണം ചെയ്യും. പെൻഷൻ വിതരണത്തിനായി 1,068.79 കോടി സർക്കാർ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടിയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടിയുമാണ് അനുവദിച്ചത്. 52 ലക്ഷത്തോളം പേർക്ക് രണ്ടായിരം രൂപ വീതമാണ് പെൻഷൻ.
ഓരോ മാസവും പെൻഷൻ തുക യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുക എന്ന യു.ഡി.എഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിതെന്ന് ധനമന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |