SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.53 AM IST

അരവണ പ്ലാന്റിലെ 12 അടുപ്പുകളുടെ പണി തീർക്കണമെന്ന് ബോർഡ്

READ ENGLISH VERSION
1

പത്തനംതിട്ട: ശബരിമലയിലെ അരവണ ക്ഷാമം പരിഹരിക്കാൻ കർശന നിർദ്ദേശവുമായി ദേവസ്വം ബോർഡ്. നിർമ്മാണം നടക്കുന്ന അരവണ പ്ലാന്റിലെ 12 അടുപ്പുകളെങ്കിലും തുലാമാസ പൂജകൾക്ക് മുമ്പ് പ്രവർത്തന ക്ഷമമാക്കണമെന്ന് കരാറുകാരനോട് നിർദ്ദേശിച്ചു. പ്ളാന്റിന്റെ ശേഷി കൂട്ടാൻ ചിങ്ങ മാസ പൂജകൾക്ക് ശേഷം അരവണ നിർമ്മാണം നിറുത്തി വച്ചതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പ്ലാന്റിൽ നീരാവിയിൽ പ്രവർത്തിപ്പിച്ചിരുന്ന മുഴുവൻ അടുപ്പും ഇളക്കി മാറ്റിയാണ് തറയുടെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം ഒക്ടോബ‌ർ ആദ്യ വാരത്തിൽ തീർക്കാനായിരുന്നു പദ്ധതി. പക്ഷേ തറയുടെ നിർമ്മാണം ഒരു മാസത്തിന് ശേഷവും പൂർത്തിയാക്കാനായിട്ടില്ല. കന്നി മാസത്തിൽ ബോർഡിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതൽ തീർത്ഥാടകരെത്തിയതോടെയാണ് അരവണ കിട്ടാതായത്. ജി.ഐ ഷീറ്റുകൾ ഉപയോഗിച്ച, പ്ലാന്റിൽ വായു കടക്കാത്ത മേൽത്തട്ട് നിർമ്മാണം തുടങ്ങിയിട്ടുണ്ട് . തുലാമാസ പൂജയ്ക്ക് നട തുറക്കാൻ 22 ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനുള്ളിൽ പണികൾ പൂർത്തിയാക്കി പ്ലാന്റിന്റെ ശേഷി കൂട്ടാൻ കഴിയുമോ എന്നതിൽ കരാറുകാരന് ഉറപ്പില്ല.

12 അടുപ്പുകളെങ്കിലും പ്രവർത്തന ക്ഷമമാക്കാൻ കഴിഞ്ഞാൽ തുലാമാസത്തിൽ നട തുറക്കുമ്പോഴേക്കും അരവണ പ്രതിസന്ധി മറി കടക്കാമെന്നാണ് കണക്കുകൂട്ടൽ. അടുത്ത രണ്ടാഴ്ചയ്കുള്ളിൽ പണികൾ പൂർത്തിയാക്കി ഒക്ടോബർ ഏഴിന് അരവണ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. തുലാമാസ പൂജയ്ക്കു ശേഷം പ്ലാന്റിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിച്ച് ദിനം പ്രതി 3.5ലക്ഷം ടിൻ അരവണ നിർമ്മിച്ച് കരുതൽ ശേഖരം 70ലക്ഷം കണ്ടെയ്നറാക്കാനാണ് നീക്കം.

 വീ​ഴ്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മുരളീധരനും കുമ്മനവും

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​മ​ണ്ഡ​ല​കാ​ല​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളി​ലെ​ ​വീ​ഴ്ച​ ​സ​ർ​ക്കാ​ർ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​താ​വ് ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​എം.​എ​ൽ.​എ.​ ​തീ​ർ​ത്ഥാ​ട​ന​കാ​ലം​ ​തു​ട​ങ്ങും ​മു​മ്പ് 70​ ​ല​ക്ഷം​ ​അ​ര​വ​ണ​ ​സ്റ്റോ​ക്കു​ണ്ടാ​ക​ണം,​ ​അ​ര​വ​ണ​ ​പ്ളാ​ന്റ് ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്ക​ണം​ ​എ​ന്നൊ​ക്കെ​യാ​ണ് ​വ്യ​വ​സ്ഥ.​ ​അ​ത് ​പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​സ​ർ​ക്കാ​രി​ന് ​തു​ട​ർ​ച്ച​യാ​യ​ ​അ​ലം​ഭാ​വ​മാ​ണ്. ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ല​പ്പു​റ​ത്തേ​ക്കു​ള്ള​ ​ചാ​ർ​ട്ടേ​ർ​ഡ് ​വി​മാ​ന​യാ​ത്ര​യി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ല​ക്ഷ​ക്ക​ണ​ക്കി​ന് ​ഭ​ക്ത​ർ​ക്ക് ​ ​പ്ര​സാ​ദം​ ​പോ​ലും​ ​ല​ഭി​ക്കാ​ത്ത​ ​അ​പ​മാ​ന​ക​ര​മാ​യ​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​ക​രു​തെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാഹ​ക​സ​മി​തി​ ​അം​ഗം​ ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ​ ​പ​റ​ഞ്ഞു.​ ​ ​അരവണയുടെ ബ​ഫ​ർ​ ​സ്റ്റോ​ക്ക് ​സൂ​ക്ഷി​ക്കാ​തെ​ ​ഫാ​ക്ട​റി​ ​പൊ​ളി​ച്ചുമാ​റ്റി​യ​ത് ​ഗു​രു​ത​ര​ ​വീ​ഴ്ച​യാ​ണെ​ന്നും​ ​കു​മ്മ​നം​ ​പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA