SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

തദ്ദേശഭരണം താക്കോൽ സ്ഥാനങ്ങൾ കൂടുതലും വനി​തകൾക്ക്

successful-women-

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ താക്കോൽ സ്ഥാനങ്ങളിൽ ഭൂരിപക്ഷവും വനിതകൾക്ക്. നിലവിൽ സംസ്ഥാനത്തെ ആകെ 1,200 തദ്ദേശസ്ഥാപനങ്ങളിൽ 601 അദ്ധ്യക്ഷ പദവിയും 599 ഉപാദ്ധ്യക്ഷ സ്ഥാനവും വനിതകൾക്കാണ്. ഇതിനു പുറമേ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും വനിതാസംവരണമാണ്.

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സൺ അതത് തദ്ദേശസ്ഥാപനത്തിന്റെ ഉപാദ്ധ്യക്ഷയായിരിക്കും. ഉപാദ്ധ്യക്ഷസ്ഥാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുള്ള ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം ഒഴികെ ഓരോന്നും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും രണ്ടുവീതവും കോർപ്പറേഷനിൽ മൂന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ വനിതകളായിരിക്കണം.

അതേസമയം,സംവരണംചെയ്യാത്ത ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യമൊഴികെ രണ്ടും ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മൂന്നും കോർപ്പറേഷനിൽ നാലും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ വനിതകളാണ്. എല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും ഒരംഗം നിർബന്ധമായും വനിതയായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പട്ടികജാതി,പട്ടികവർഗ സംവരണമില്ല.

അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷ സ്ഥാനങ്ങൾ

ഗ്രാമപഞ്ചായത്ത്: 471- 470 (ആകെ 941)

ബ്ലോക്ക് പഞ്ചായത്ത്: 77- 75 (152)

ജില്ലാ പഞ്ചായത്ത്: 7- 7 (14)

മുനിസിപ്പാലിറ്റി: 44- 43 (87)

കോ‌ർപ്പറേഷൻ: 3-3 (6)

ആകെ സ്റ്റാൻഡിംഗ് കമ്മിറ്റികൾ

ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത്: 4,372

ജില്ലാ പഞ്ചായത്ത്: 70

മുനിസിപ്പാലിറ്റി: 522

കോർപ്പറേഷൻ: 48

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA