SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വനിതാ ദിനം: ‘സീറോ ടോളറൻസ്’ ക്യാമ്പെയിന് ഇന്ന് എറണാകുളത്ത് തുടക്കം

a

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ലൈംഗികാതിക്രമങ്ങൾക്കെതിരെ ‘സീറോ ടോളറൻസ്’ സാമൂഹിക നിലപാട് ഉയർത്തിപ്പിടിക്കുന്ന സെറ്റോ ക്യാമ്പെയ്ൻ ഇന്ന് മുതൽ. എറണാകുളം വഞ്ചി സ്ക്വയറിൽ.

സ്ത്രീകൾക്കും ക്വിയർ വ്യക്തികൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ സമൂഹത്തിൽ ശക്തമായ പൊതു വികാരം സൃഷ്ടിക്കുകയും അതിജീവിതർക്കൊപ്പം നീതിക്കായി ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. വിവിധ മേഖലകളിൽ ലൈംഗികാതിക്രമങ്ങൾ നേരിടുന്നവർക്ക് പലപ്പോഴും മൗനം പാലിക്കേണ്ട സാഹചര്യം, പ്രതികാര ഭീഷണി, വൈകിയ അന്വേഷണങ്ങൾ, അധികാരത്തിലുള്ള പ്രതികൾക്ക് ലഭിക്കുന്ന സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.

ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരും ഇത്തരം അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുന്ന വ്യക്തികളും സംഘടനകളും ഒന്നിക്കുന്ന കൂട്ടായ്മയാണിത്. അതിജീവിതരുടെ ശബ്ദം കേൾക്കപ്പെടണം, പരാതികൾക്ക് ഗൗരവമായ പരിഗണന ലഭിക്കണം, സമയബന്ധിതമായ അന്വേഷണം ഉറപ്പാക്കണം, നീതി വൈകാതെ ലഭ്യമാക്കണം, സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പൊതു ഉത്തരവാദിത്തം ഉറപ്പാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അവബോധ പരിപാടികൾ, പൊതു ചർച്ചകൾ, സാംസ്കാരിക ഇടപെടലുകൾ, ജനകീയ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് ലൈംഗികാതിക്രമങ്ങളോട് ‘സീറോ ടോളറൻസ്’ എന്ന സന്ദേശം പ്രചരിപ്പിക്കുമെന്ന് ആശ ആച്ചി ജോസഫ്, ഡോ. ജാസ്മിൻ മേരി ജോൺ,സോയ തോമസ്,ഡോ. അഭിജിത്ത് ഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: WOMENS DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA