SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

സല്യൂട്ട് വേണ്ട, ഞാൻ മത്സരാർത്ഥി

photo

കോഴിക്കോട്: എ.വി.സുനിൽകുമാർ കലാ നഗരിയിലെത്തിയപ്പോൾ പരിചയമുള്ള പൊലീസുകാർ ഓടിയെത്തി സല്യൂട്ട് നൽകി. 'ഞാനിപ്പോൾ സർവീസിൽ ഇല്ലല്ലോ..." സ്നേഹത്തോടെ കരംഗ്രഹിച്ച് എ.വി.സുനിൽകുമാറിന്റെ (58) പ്രതികരണം. തൃശൂർ പൊലീസ് അക്കാഡമിയിലെ അസി. ഡയറക്ട‌റും എസ്.പിയുമായിരുന്ന സുനിൽകുമാർ എത്തിയത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണി. കലോത്സവത്തിൽ പങ്കെടുക്കാനാണ്. അക്ഷരശ്ളോകം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

കോട്ടയം നാട്ടകം ഗവ.കോളേജിലെ മലയാളം എം.എ ആദ്യ സെമസ്റ്റർ വിദ്യാർത്ഥിയാണ് . ജ്യേഷ്ഠൻ അക്ഷരശ്ളോകം ഗുരുവായിരുന്നു. അങ്ങനെ കേട്ടു പഠിച്ചതാണ് വേദിയിൽ പയറ്റിയത്. ഭാര്യ ചങ്ങനാശേരി എൻ.എസ്.എസ് കോളേജിലെ അദ്ധ്യാപിക ശ്രീലതയും എത്തിയിരുന്നു. എറണാകുളം കാഞ്ഞിരമറ്റം ചെത്തിക്കോട് ഇടമന വീട്ടിൽ സുനിൽകുമാർ എസ്.ഐ ആയാണ് സർവീസിൽ പ്രവേശിച്ചത്. വിരമിച്ചശേഷമാണ് ഒപ്പൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായത്. മക്കൾ അനഘയും ഹൃഷികേശും പ്രോത്സാഹനം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA