ഇടുക്കി: മുഖ്യമന്ത്രി വി ഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിൽ. ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി അഗസ്റ്റിൻ, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്‌തത്.
നാലുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസമാണ് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു കരിങ്കൊടി കാണിച്ചത്.
Four Youth Front M workers were arrested in Idukki for showing black flags during a protest against V D Satheesan. The protest was linked to opposition over the eviction from elephant corridors in Idukki. The four were later released on station bail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |