SignIn
Kerala Kaumudi Online
Sunday, 14 June 2026 6.07 PM IST

ട്രക്കിംഗിനിടെ യുവാക്കൾ ഉൾവനത്തിൽ കുടുങ്ങി; നടപടിക്കൊരുങ്ങി വനംവകുപ്പ്

forest

കൊല്ലം: മുന്നറിയിപ്പ് അവഗണിച്ച് ട്രക്കിംഗിനെത്തിയ യുവാക്കൾ വനത്തിൽ കുടുങ്ങി. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ ജയേഷ് (30), രോഹിത് (30) എന്നിവരാണ് വഴിതെറ്റി വനത്തിൽ അകപ്പെട്ടത്. ആര്യങ്കാവ് വനത്തിനുള്ളിലെ രാജാത്തോട്ടത്തിലാണ് ഇരുവരും കുടുങ്ങിയത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെ കാട് കയറിയ ശേഷം തിരിച്ചിറങ്ങുമ്പോൾ ഉൾവനത്തിൽപ്പെട്ടുപോവുകയായിരുന്നു. മൊബൈൽ ഫോണിലൂടെ യുവാക്കൾ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് മൊബൈൽ ടവർ സിഗ്നൽ ലക്ഷ്യമാക്കി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. രാത്രി ഒമ്പത് മണിയോടെ പുറത്തെത്തിച്ചു.

റിസർവ് വനമേഖലയിൽ പ്രവേശിക്കരുതെന്നും അനധികൃതമായി പ്രവേശിച്ചാൽ ശിക്ഷാർഹമാണെന്നുമുള്ള അറിയിപ്പ് അവഗണിച്ചാണ് ഇവർ വനത്തിൽ കയറിയത്. മുന്നറിയിപ്പ് ബോർഡ് കണ്ടിട്ടും ഇരുവരും അവഗണിച്ചു. അനധികൃതമായി റിസർവ് വനത്തിൽ പ്രവേശിച്ചതിന് ഇരുവർക്കുമെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST, TREKKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA