SignIn
Kerala Kaumudi Online
Thursday, 15 October 2026 11.52 AM IST

'രാത്രി ഒന്നരയ്ക്ക് ശേഷം മറ്റൊരു പുരുഷനുമായി കിടപ്പുമുറിയിലെത്തി' , ഓഡിയോ ക്ലിപ് പുറത്തുവിട്ട് എലിസബത്ത്

READ ENGLISH VERSION
s

മുൻ പങ്കാളി ഡോ. എലിസബത്തിനെതിരെ നടൻ ബാല കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിിരുന്നു, സോഷ്യൽ മീഡിയ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്ന് കാണിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ബാലയ്‌ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരിക്കുകയാണ് എലിസബത്ത്. രാത്രി ഒന്നരയ്ക്ക്ക മറ്റൊരു പുരുഷനെ കിടപ്പുമുറിയിലേക്ക് ബാല കൊണ്ടുവന്നുവെന്ന് ആരോപിക്കുന്ന വീഡിയോ ആണ് യുട്യൂബ് ചാനലിലൂടെ എലിസബത്ത് പുറത്തുവിട്ടത്. 50 സെക്കൻഡ് ദൈർഘ്യമാണ് ഈ വിഡിയോയ്ക്കുള്ളത്. താൻ ഹാഫ് ഡ്രസ്ഡ് ആയി കിടപ്പുമുറിയിൽ ഉള്ളപ്പോൾ മറ്റൊരു പുരുഷൻ കയറി വന്നതിനെ തുടർന്ന് റെക്കോർഡ് ചെയ്ത വോയ്സ് ക്ലിപ്പാണിതെന്ന് എലിസബത്ത് പറയുന്നു.

ബാലയും ഭാര്യ കോകിലയും എലിസബത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഓഡിയോ ക്ലിപ്പും മോതിരമാറ്റത്തിന്റെ വിഡിയോ ക്ലിപ്പും എലിസബത്ത് പുറത്തു വിട്ടത്. പരാതി നൽകിയതിനു ശേഷം ബാല ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും മറ്റൊരു വിഡിയോയിൽ എലിസബത്ത് പങ്കുവച്ചു.എലിസബത്ത് പങ്കുവച്ച ഓഡിയോ ക്ലിപ്പിലെ ശബ്ദം ഇങ്ങനെയാണ്: ജേക്കബ് ചേട്ടാ... ഒന്നരയ്ക്ക് ഇവിടെ ബെഡ്രൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണ് ഇപ്പോൾ സമയം. ('നീ പുറത്തു പോയ്‌ക്കോളൂ' എന്ന് ബാല പറയുന്നത് പശ്ചാത്തലത്തിൽ കേൾക്കാം) എനിക്കു പുറത്തു പോകാൻ പറ്റില്ല. രാത്രി ഒന്നരയ്ക്ക് ബാക്കി ഉള്ളവർക്കു കിടക്കണ്ടേ? ('ഇതെന്റെ വീടല്ലേ' എന്ന് ബാല പറയുന്നു) നിങ്ങൾ കല്യാണം കഴിച്ചിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. അല്ലാതെ വലിഞ്ഞുകയറി വന്നതല്ല. ('ശരി.... ശരി....' ചിരിക്കുന്നു... 'നാവുടെ അളവ് അളക്കണം')

ഓഡിയോ ക്ലിപ്പിനൊപ്പമുള്ള സ്‌ക്രീൻ ഗ്രാബിൽ കാണുന്ന പോസ്റ്റിന്റെ കാരണവും എലിസബത്ത് വ്യക്തമാക്കി.

എലിസബത്ത് മുൻപിട്ട ഒരു പോസ്റ്റിന്റെ സ്‌ക്രീൻ ഗ്രാബ് ആണ് ഓഡിയോ ക്ലിപ്പിനു കൊടുത്തിരിക്കുന്നത്. തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. അർധരാത്രി മറ്റൊരാളെ ബെഡ് റൂമിലേക്ക് വിളിച്ചു കൊണ്ടുവന്നതിനെ എതിർത്തു സംസാരിച്ചതിനു ശേഷം ആ വീട്ടിൽ കഴിയാൻ ഭയം തോന്നിയപ്പോൾ ഇട്ട പോസ്റ്റാണ് അതെന്നാണ് എലിസബത്തിന്റെ വെളിപ്പെടുത്തൽ. കാര്യങ്ങൾ വ്യക്തമായി തുറന്നു പറയാനുള്ള ധൈര്യം അന്ന് ഇല്ലാതിരുന്നതുകൊണ്ടാണ് അങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും എലിസബത്ത് പറയുന്നു.

ആ വോയിസ് ക്ലിപ് റെക്കോർഡ് ചെയ്തിട്ട്, ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് പേടിച്ചിട്ട്, അപ്പോൾ തോന്നിയത് ഇട്ടതാണ്. കൂടുതൽ ഒന്നും എനിക്ക് പറയാൻ പറ്റിയില്ല. കാരണം, ഞാൻ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ആ സമയത്ത് ഒന്നുംചെയ്യാൻ പറ്റിയില്ല. ഇത്രയും ഇൻഡയറക്ടായ ഒരു മെസേജ് മാത്രമേ എനിക്ക് ഇടാൻ കഴിഞ്ഞിരുന്നുള്ളൂ. അതിന് മുമ്പുണ്ടായിരുന്ന സംഭവമാണ് ആ വോയിസ് ക്ലിപ്പിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELIZABATH UDYAN, ACTOR BALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA