തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒക്ടോബർ 11 ഞായറാഴ്ച എല്ലാം വ്യക്തമാക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്.
ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.
ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ...
ബിജെപി വാട്സാപ്പ് ഗ്രൂപ്പിലാണ് രാജിവച്ചെന്ന് ശ്രീലേഖ ആദ്യം സന്ദേശമിട്ടത്. തുടർന്ന് പാർട്ടി നേതാക്കളുമായുള്ള ചർച്ചകൾക്കുപിന്നാലെ സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചില ഉന്നത പദവികളിലേക്ക് ഉടൻ പരിഗണിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ ഉറപ്പിന് പിന്നാലെയായിരുന്നു തീരുമാനത്തിൽ നിന്ന് ശ്രീലേഖ പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ പാർട്ടിക്കുമുന്നിൽ ശ്രീലേഖ ഒരുതരത്തിലുള്ള ഉപാധിയും വച്ചിട്ടില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. സന്ദേശം പിൻവലിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പാർട്ടി പറയുന്നുണ്ട്. മേയർപദവി ലഭിക്കാത്തതിൽ തുടക്കംമുതൽ തന്നെ ശ്രീലേഖയ്ക്ക് കടുത്ത നീരസമുണ്ടായിരുന്നു. ഇത് പരസ്യമായി പറഞ്ഞില്ലെങ്കിലും പലകുറി ശരീരഭാഷയിലൂടെ പ്രകടിപ്പിച്ചിരുന്നു.
R. Sreelekha has said she will reveal the reasons behind media reports claiming that she has resigned as a Thiruvananthapuram Corporation councillor. In a Facebook post, she said everything would be clarified on Sunday, October 11.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |