SignIn
Kerala Kaumudi Online
Thursday, 15 October 2026 2.10 AM IST

അരവണ നിർമ്മാണം പുനഃരാരംഭിച്ചു

aa

തിരുവനന്തപുരം: ശബരിമലയിൽ അരവണ നിർമ്മാണം പുനഃരാരംഭിച്ചു. ഇന്നലെ രാവിലെയാണ്
നിർമ്മാണം തുടങ്ങിയത്. നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു മാസം പ്ലാന്റ് അടച്ചിട്ടിരുന്നു. നിലവിൽ ഒന്നര ലക്ഷം ടിൻ അരവണയാണ് പ്രതിദിന ഉത്പാദനം. 20ന് ശേഷം പ്ലാന്റ് പൂർണ ശേഷി കൈവരിക്കും. ഇതോടെ 3.25 മുതൽ 3.65 ലക്ഷം ടിൻ അരവണ വരെ പ്രതിദിനം ഉത്പാദിപ്പിക്കാം. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് ആവശ്യാനുസരണം അരവണ വിതരണം ചെയ്യാനുമാകും. തീർത്ഥാടന കാലത്തിന് മുമ്പ് 75 ലക്ഷം ടൺ അരവണ കരുതൽ ശേഖരമായി നിർമ്മിക്കാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAVANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA