SignIn
Kerala Kaumudi Online
Thursday, 15 October 2026 3.21 AM IST

എ.പി.ജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡ് ഇന്ന് പ്രഖ്യാപിക്കും

1

പാലക്കാട് : എ.പി.ജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ ലോക വിദ്യാർത്ഥി ദിനമായ ഇന്ന് പ്രഖ്യാപിക്കും. ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യവും എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളും ചേർന്നാണ് അവാർഡ് നൽകുന്നത്. പുരസ്കാരങ്ങൾ ജനുവരി 13ന് ട്രൈബൽ സ്കൂൾ അങ്കണത്തിൽ വച്ച് സമ്മാനിക്കും. അട്ടപ്പാടി എ.പി.ജെ അബ്ദുൾ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനിയുടെ സ്ഥാപക ചെയർമാൻ സോഹൻ റോയിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയും അവാർഡ് പ്രഖ്യാപിക്കും. മികച്ച ജീവചരിത്രങ്ങളെ ആദരിക്കുകയും യുവമനസുകളെ പ്രചോദിപ്പിക്കുകയുമാണ് ഈ അവാർഡുകളുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA