
കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നത് പി.ഐ.സി.സി ലൈൻ ചികിത്സ . കീമോ തെറാപ്പിയുടെ വേദന താങ്ങാൻ പറ്റാത്തവർക്ക് ആശ്വാസം നൽകുന്നതാണ് PICC ലൈൻ ചികിത്സ. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റർ സ്ഥാപിച്ച് മരുന്നുകൾ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കുന്നതാണ് പി.ഐ.സി.സി ലൈൻ. ആവർത്തിച്ചുള്ള സൂചി കുത്തലുകൾ ഒഴിവാക്കാനും ദീർഘകാല ചികിത്സ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും കഴിയും.
ദിവസങ്ങൾക്ക് മുമ്പാണ് താൻ കാൻസർ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. രോഗം മൂന്നാം സ്റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാൻസർ ബാധിച്ചതായും രേണു പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താൻ കടന്നുപോകുന്നതെന്ന് രേണു വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്ക് വലിയ തുക ആവശ്യമുണ്ടെങ്കിലും ഇതിനായി ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും രേണു സുധി പറഞ്ഞിരുന്നു. സഹായിക്കാൻ താത്പര്യമുള്ളവർ തന്റെ ഔദ്യോഗിക പേജിൽ നൽകിയിട്ടുള്ള നമ്പരിലൂടെ മാനേജർ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |