SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.31 AM IST

ജീവിക്കാൻ നമ്പർ വൺ കൊച്ചി, തൊട്ടുപിന്നിൽ തൃശൂർ; തലസ്ഥാനം കോട്ടയത്തിനും പിന്നിൽ

READ ENGLISH VERSION

metro-kochi

കൊച്ചി: ജീവിത നിലവാരസൂചികയിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനം കൊച്ചിക്ക്. തൊട്ടുപിന്നിൽ തൃശൂരും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ തലസ്ഥാനമായ തിരുവനന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിലാണ് കൊച്ചിക്ക് ജീവിത നിലവാര സൂചികയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ലോക നഗരങ്ങളെയാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കുചെയ്യുന്നത്.

പട്ടിക അനുസരിച്ച് അമേരിക്കയിലെ ന്യൂയോർക്കാണ് ലോകത്തെ ഏറ്റവും മികച്ച നഗരം. ലണ്ടൻ, അമേരിക്കയിലെ തന്നെ സാൻജോസ്, ജപ്പാനിലെ ടോക്കിയോ എന്നീ നഗരങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഇന്ത്യയിൽ ഏറ്റവും മികച്ച നഗരം ഡൽഹിയാണ്. ലോക നഗരങ്ങളുടെ പട്ടികയിൽ 350ാം സ്ഥാനത്താണ് ഡൽഹി.

ബംഗളൂരു (411), മുംബയ് (427), ചെന്നൈ (472), കൊച്ചി (521), കൊൽക്കത്ത (528), പൂനെ (534), തൃശൂർ (550), ഹൈദരാബാദ് (564), കോഴിക്കോട് (580),ചണ്ഡീഗഡ് (584), തിരുച്ചിറപ്പള്ളി (634), പോണ്ടിച്ചേരി (646), കോട്ടയം (649), അഹമ്മദാബാദ് (654), മൈസൂർ (667), കോയമ്പത്തൂർ (669), ജലന്ധർ (672), തിരുവനന്തപുരം (686), മധുര (691), ഭുവനേശ്വർ (704), അമൃത്സർ (717), വെല്ലൂർ (729), ലുധിയാന (730), നാഗ്പൂർ (744), ഡെറാഡൂൺ (745), വസായ്-വിരാർ (748), കണ്ണൂർ (759), ശ്രീനഗർ (761), ഹുബ്ലി-ധാർവാഡ് (766), സേലം (767), ഗോഹട്ടി (770), ജയ്പൂർ (772), ബെൽഗാം (777), മംഗലാപുരം (779), ഭോപ്പാൽ (792) ഇങ്ങനെ പോകുന്നു പട്ടിക. ഉത്തരേന്ത്യൻ നഗരങ്ങളെക്കാൾ ഉയർന്ന ജീവിത നിലവാരം ഉള്ളത് ദക്ഷിണേന്ത്യയിലാണെന്നും പട്ടിക വ്യക്തമാക്കുന്നുണ്ട്.

പല പ്രധാന നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചില്ലെന്നതും കൗതുകകരമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്വതന്ത്ര സാമ്പത്തിക ഉപദേശക സ്ഥാപനമാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക് . 200-ലധികം രാജ്യങ്ങളിലും 100-ലധികം വ്യാവസായിക മേഖലകളിലും 8,000 നഗരങ്ങളിലും പ്രദേശങ്ങളിലും ഇതിന് സാന്നിദ്ധ്യമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OXFORD, GLOBAL INDEX, CITES, WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA