
തിരുവനന്തപുരം: സ്വകാര്യ ബസുകളും 'കെ.എസ്.ആർ.ടി.സി" ആക്കാൻ സർക്കാർ പദ്ധതി നടപ്പാക്കിയേക്കും. സ്ത്രീകൾക്കുള്ള സൗജന്യയാത്ര മലബാറിലുൾപ്പെടെ വ്യാപിപ്പിക്കാനും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പ്രാഥമിക ചർച്ചകൾ ആരംഭിച്ചു.
ഉത്തർപ്രദേശ്, കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതിയാണിത്. അവിടെ സർക്കാരിന്റെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് മുഴുവൻ ബസ് സർവീസിന്റേയും ചുമതല.
പദ്ധതിയിലുൾപ്പെടുന്ന സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവർക്കുള്ള ശമ്പളം ബസുടമ നൽകണം. കെ.എസ്.ആർ.ടി.സിയിൽ നിന്നാകും കണ്ടക്ടർ. ബസുകളുടെ അറ്റകുറ്റപ്പണിയും ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി വഹിക്കും. പദ്ധതി നടപ്പായാൽ ഗ്രാമീണ റൂട്ടുകളിലടക്കം കൂടുതൽ ബസുകളും ഓടിക്കാം. അനവസരത്തിലുള്ള ചാർജ് വർദ്ധനയും ഒഴിവാകും.
ചെലവ് കൂടുന്നെന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന പരാതി. ഇതേത്തുടർന്നാണ് ചാർജ് വർദ്ധനയും നികുതി ഇളവുമെല്ലാം അവർ ആവശ്യപ്പെടുന്നത്. ദിവസ വരുമാനത്തെക്കാൾ കൂടിയ തുക വാടക ലഭിക്കുമെന്നതിനാൽ സ്വകാര്യ ബസ് ഉടമകളുടെ ഇത്തരം പ്രശ്നങ്ങൾക്കും പരിഹാരമാകും. പ്രിയദർശിനി പദ്ധതി കാരണം വരുമാനം ഇടിഞ്ഞെന്നാണ് സ്വകാര്യബസുടമകളുടെ പരാതി.
സാമ്പത്തിക നേട്ടം
സർക്കാരിന് പുതിയ ബസുകൾ വാങ്ങേണ്ട
ചാർജ് വർദ്ധനയും കൺസെഷൻ നിരക്കും ന്യായമായി തീരുമാനിക്കാം
ദേശസാത്കരണം പൂർത്തിയാകും
കണ്ടക്‌ടർമാരുടെ കൂടുതൽ തസ്തിക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |