SignIn
Kerala Kaumudi Online
Friday, 23 October 2026 7.26 AM IST

ലഹരിയുടെ അളവ് പ്രതികൾക്ക് പഴുത്

pol

തിരുവനന്തപുരം: ലഹരിയുടെ അളവ് നോക്കാതെ കടത്തുകാരെ റിമാൻ‌ഡ് ചെയ്യാൻ നിയമഭേദഗതി വേണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചു. ചീഫ്സെക്രട്ടറിയാണ് കത്തയച്ചത്. നിലവിൽ ഒരുകിലോ കഞ്ചാവ് വരെ കൈയിലുണ്ടെങ്കിലും ജാമ്യം കിട്ടും. 100 ഗ്രാം ഹാഷിഷ് ഓയിലും 0.5ഗ്രാം എം.ഡി.എം.എയും കൈയിലുണ്ടെങ്കിലും സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇതാണ് ലഹരിമാഫിയ ദുരുപയോഗിക്കുന്നത്.

കേന്ദ്രനിയമപ്രകാരം കൈവശം വയ്ക്കാവുന്ന ലഹരിയുടെ അളവ് സ്മാൾ, മീഡിയം, കൊമേഴ്സ്യൽ വിഭാഗങ്ങളിലാണ് വേർതിരിച്ചിരിക്കുന്നത്. ചെറിയ കേസിൽ ഒരു കിലോയ്‌ക്ക് താഴെ കഞ്ചാവ് കൈയിലുണ്ടെങ്കിൽ ജാമ്യം കിട്ടും. ഇതുകാരണം 950 ഗ്രാം വീതം നൽകിയാണ് കാരിയർമാരെ ലഹരിമാഫിയ അയയ്ക്കുന്നത്.

മീഡിയം കേസുകളിൽ 20 കിലോ വരെ പിടിച്ചാൽ രണ്ട് മാസവും കൊമേഴ്സ്യൽ വിഭാഗത്തിൽ 20 കിലോയിലേറെ പിടിച്ചാൽ മൂന്ന് മാസവും റിമാൻഡിലാവും. ഇവർ ജാമ്യത്തിലിറങ്ങി കുറ്റകൃത്യം തുടരുകയാണ്. എന്നാൽ എല്ലാ പ്രതികളെയും റിമാൻഡ് ചെയ്താൽ ലഹരിക്കടത്ത് കുറയ്‌ക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് സ്ഥിരം ലഹരിക്കടത്തുന്ന 997 പേരുണ്ട്.

വധശിക്ഷ വരെ കിട്ടാം

വാണിജ്യാവശ്യത്തിന് ലഹരിമരുന്ന് കൈവശം വച്ചാൽ വധശിക്ഷവരെ കിട്ടാം. പിടിച്ച ലഹരിയുടെ അളവനുസരിച്ചാണ് ശിക്ഷ. കഞ്ചാവ് കൃഷിക്ക് 10 വർഷം ശിക്ഷയും കിട്ടാം. ചെറിയ അളവിൽ കഞ്ചാവ് കടത്തിയാൽ ഒരുവർഷവും വൻതോതിലാണെങ്കിൽ 20വർഷം വരെയും തടവുശിക്ഷയുണ്ട്. മയക്കുമരുന്നുപയോഗിച്ചാലും ഒരുവർഷം തടവുണ്ട്.

'ലഹരിക്കടത്ത് അളവ് നോക്കാതെ ജാമ്യമില്ലാക്കുറ്റമാക്കണം. നിരോധിച്ചിട്ടുള്ള ലഹരിയായതിനാൽ അളവ് പ്രസക്തമല്ല".

- മനോജ് എബ്രഹാം,

എ.ഡി.ജി.പി, ക്രമസമാധാനം

ജാമ്യംകിട്ടുന്ന അളവുകൾ

 ആംഫെറ്റമിൻ.............................2ഗ്രാം

 കൊക്കെയ്ൻ............................2ഗ്രാം

 ഡയസിപാം.............................20ഗ്രാം

 ഹെറോയിൻ..............................5ഗ്രാം

 മെത്താഫെറ്റമിൻ......................2ഗ്രാം

 മോർഫിൻ..................................5ഗ്രാം

 പോപ്പി സ്ട്രോ...........................1കിലോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA