SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 AM IST

ജൽജീവൻ ഇഴയുന്നു ടെൻഡർ ചെയ്യാതെ 598 പദ്ധതികൾ

d

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി. 598 പദ്ധതികൾ ടെൻഡർപോലും ചെയ്തിട്ടില്ല.

ആകെ 5546 പദ്ധതികളിൽ പൂർത്തിയായത് 3458 എണ്ണം മാത്രം. 1490 എണ്ണം നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ്.

1300 കോടിയിലേറെ രൂപ കുടിശിക കിട്ടാനുണ്ടെന്ന് കരാറുകാർ പറയുന്നു. അറ്റകുറ്റപണി നടത്തുന്ന കരാറുകാർക്ക് മാത്രം 200 കോടിയോളം കുടിശ്ശികയുണ്ട്. ഇതും മെല്ലപ്പോക്കിന് ഇടയാക്കി. വേഗത്തിലാക്കാൻ നിർമ്മാണ മേൽനോട്ടത്തിനായി സംസ്ഥാതലത്തിൽ മിഷൻഡയറക്ടർക്ക് പുറമേ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സംസ്ഥാന മിഷനും ജില്ലാതലത്തിൽ കളക്ടർ അദ്ധ്യക്ഷനായി ജില്ലാ ജല ശുചിത്വ മിഷനുമുണ്ട്. പഞ്ചായത്ത് തലത്തിൽ പഞ്ചായത്ത് പ്രസിഡിൻറ് അദ്ധ്യക്ഷനായി ഗ്രാമപഞ്ചായത്ത് ജല ശുചിത്വകമ്മിറ്റികളും പ്രവർത്തിക്കുന്നു. എന്നിട്ടും പദ്ധതി ഇഴയുകയാണ്.
2024 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി ആദ്യം 2025 വരെ നീട്ടി. തുടർന്ന് 2028 ഡിസംബർ വരെ ദീർഘിപ്പിച്ചു. 2020ൽ പദ്ധതി പ്രവർത്തനം തുടങ്ങിയപ്പോൾ 17.50 ലക്ഷം വീടുകളിൽ മാത്രമാണ് കണക്ഷൻ ഉണ്ടായിരുന്നത്. (25.06%). 70.08 ലക്ഷം വീടുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും 39.07 ലക്ഷം വീടുകളിൽ മാത്രമേ കണക്ഷൻ നൽകിയുള്ളൂ. (55%).


---------------

ജൽജീവന്റെ ഗതി


(ജില്ലകളിലെ പദ്ധതി, പൂർത്തിയായത്, പുരോഗമിക്കുന്നവ, ടെൻഡർ ചെയ്യാനുള്ളത് എന്ന ക്രമത്തിൽ)
തിരുവനന്തപുരം.....................907.................... 719....................140.................48
കൊല്ലം...................................... 414.................... 260......................77.................77
പത്തനംതിട്ട.............................324.....................192......................73.................59
കോട്ടയം....................................331......................178....................119................34
ആലപ്പുഴ...................................206.......................127......................51...............28
ഇടുക്കി.......................................277......................131......................86...............60
എറണാകുളം............................487......................359......................78...............50
തൃശൂർ.......................................756.......................524.....................177..............55
പാലക്കാട്..................................478.......................282.....................104.............92
മലപ്പുറം.....................................487.......................252.....................186.............49
കോഴിക്കോട്.......................... 370........................180.....................168.............22
വയനാട്......................................75...........................28......................37.............10
കണ്ണൂർ........................................266.........................154...................106...............6
കാസർകോട്............................168...........................72.....................88................8


ലക്ഷ്യം 50% കൈവരിച്ചത്

7 ജില്ലകളിൽ മാത്രം

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളാണ് 50 ശതമാനത്തിന് മുകളിൽ കുടിവെള്ള കണക്ഷൻ കവറേജ് കൈവരിച്ചത്. 70 ശതമാനം കവറേജ് നേടിയ കൊല്ലമാണ് മുന്നിൽ. 130 പഞ്ചായത്തുകളും ധർമ്മടം, കല്ല്യാശ്ശേരി, കണ്ണൂർ, ബേപ്പൂർ, വൈപ്പിൻ, എറണാകുളം, കൊച്ചി, അരൂർ, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങളും 100% കവറേജ് നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JALJEEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA