SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

ന്യൂ സ്പെയ്സ് കുതിക്കുന്നു

k

 പ്രതീക്ഷയോടെ കെ- സ്പെയ്സ്

തിരുവനന്തപുരം: സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രസർക്കാർ തുടങ്ങിയ ന്യൂ സ്പെയ്സ് ഇന്ത്യ അഞ്ച് വർഷംകൊണ്ട് നേടിയത് 2940.42 കോടി വരുമാനം. ഇതേ മാതൃകയിൽ കേരളത്തിൽ കെ- സ്പെയ്സും ഈവർഷം ചുവടുവയ്ക്കും.

ബഹിരാകാശ വകുപ്പ് 2019ൽ തുടങ്ങിയ ന്യൂ സ്പെയ്സിന്റെ 15 ഉപഗ്രഹങ്ങൾ ബഹിരാകാശത്തുണ്ട്. ഇതിൽ നിന്നുള്ള സേവനങ്ങൾ വിവിധ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും വിൽക്കുന്നു. ഇതുവരെ 129 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. അന്താരാഷ്ട്ര തലത്തിൽ 75ലേറെ സാങ്കേതിക സഹായകരാറുകൾ ഒപ്പുവച്ചു. പി.എസ്.എൽ.വി റോക്കറ്റ് എൽ.ആൻഡ് ടിയും എച്ച്.എ.എല്ലുമായി ചേർന്ന് നിർമ്മിച്ച് മൂന്ന് മാസത്തിനകം ആദ്യ വിക്ഷേപണം നടത്തും.

ടാറ്റായും ആനന്ദ് ടെക്നോളജീസും എൽ.ആൻഡ് ടിയും ഉൾപ്പെടെ 480 സ്വകാര്യ സ്ഥാപനങ്ങളും 200ലേറെ സ്റ്റാർട്ടപ്പുകളുമാണ് ഇന്ത്യയിൽ ബഹിരാകാശ മേഖലയിലുള്ളത്. നിലവിൽ 9 ബില്ല്യൺ ഡോളറിന്റെ ഇടപാടാണ് നടത്തുന്നത്. ആറ് വർഷത്തിനുള്ളിൽ ഇത് 45 ബില്ല്യൺ ഡോളറിലെത്തിക്കും.

ആകാശത്ത് തലയുയർത്തി

 ന്യൂസ്പെയ്സ് ഐ.എസ്.ആർ.ഒയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്

 യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ സ്വകാര്യസ്പെയ്സ് സ്ഥാപനമാണ് ഏരിയൻ സ്പെയ്സ്

 അമേരിക്കൻ കോടീശ്വരൻ മസ്കിന്റെ സ്പെയ്സ് എക്സ് ആണ് ഈ മേഖലയിലെ ഭീമൻ

 ചെെനയുടെ സ്വകാര്യ കമ്പനി ഐ- സ്പെയ്സിന് ലോകത്ത് ആറാം സ്ഥാനം

പള്ളിപ്പുറത്ത്

സ്റ്റാർട്ടപ് ഹബ്

2020ലാണ് കേരള സ്‌പേസ് പാർക്ക് എന്ന കെ- സ്പെയ്സ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ 3.5 ഏക്കറിൽ രണ്ടുലക്ഷം ചതുരശ്ര അടിയിൽ സ്റ്റാർട്ടപ് ഇൻക്യുബേഷൻ ഹബ് ഒരുക്കും. നബാർഡിന്റെ 229.30 കോടി വായ്പ ഉൾപ്പെടെ 241.38കോടി രൂപയാണ് ചെലവ്. പദ്ധതിച്ചെലവിന്റെ 5 ശതമാനം സംസ്ഥാനം വഹിക്കും. കെ- സ്പെയ്സ് നിർമ്മാണത്തിന് ടെൻ‌‌ഡർ വിളിച്ചിട്ടുണ്ട്. ഇക്കൊല്ലം തന്നെ നിർമ്മാണം തുടങ്ങും.

രണ്ടാംഘട്ടത്തിൽ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് യൂണിറ്റിനടുത്ത് 13ഏക്കറും തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് സമീപം 60ഏക്കറും ഏറ്റെടുക്കും. ഇവിടെ ബഹിരാകാശ അനുബന്ധ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി എയ്‌റോ സ്‌പേസ് സിസ്റ്റംസ് കൺട്രോൾ സെന്റർ തുടങ്ങും. ടെക്‌നോപാർക്ക് മാതൃകയിലാവും സ്‌പേസ് പാർക്കും. കൂടുതൽ സംരംഭങ്ങളെ ആകർഷിക്കുകയാണ് ലക്ഷ്യം.

 ന്യൂസ്പെയ്സ് വരുമാനം

2019- 321.77കോടി

2020- 521.71കോടി

2021- 1731.84കോടി

2022- 2940.42കോടി

2023 -2395.20കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA