SignIn
Kerala Kaumudi Online
Wednesday, 08 July 2026 3.48 AM IST

പടച്ചോൻ കാത്തു ആ കുടുംബത്തെ

k

മേപ്പാടി: പ്രകൃതി ഒരൊറ്റ നിമിഷം കൊണ്ട് സർവതും കവർന്നെടുത്ത കള്ളാടികൊല്ലി ദുരന്തഭൂമിയിൽ നിന്ന് കണ്ണീരിനിടയിലും വലിയൊരു ആശ്വാസ വാർത്ത. സംഹാരതാണ്ഡവത്തിൽ നാമാവശേഷമായിപ്പോകുമായിരുന്ന ഒരു കുടുംബം, മണിക്കൂറുകളുടെ വ്യത്യാസത്തിൽ അത്ഭുതകരമായി രക്ഷപെട്ടത് നാടിനും ആശ്വാസമായി. മണ്ണിടിഞ്ഞു തകർന്ന പള്ളിയ്ക്ക് സമീപം താമസിക്കുന്ന പി. എ അഷറഫ്, ഭാര്യ സീന, മകൾ, മകൻ എന്നിവരടങ്ങുന്ന കുടുംബമാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. കഴിഞ്ഞ ആറാം തീയതി ഇവർ ഉംറ തീർത്ഥാടനത്തിനായി പോയതിനാലാണ് ഇന്ന് ജീവനോടെയിരിക്കുന്നത്. മകൻ ഹോസ്റ്റലിൽ ആണ്.

കണ്ണീർക്കാഴ്ചയായി വീടും പരിസരവും

മണ്ണിടിച്ചിലിന്റെ ഭീകരത പൂർണമായും പ്രതിഫലിക്കുന്നതാണ് ഇവരുടെ വീടിന്റെ ഇന്നത്തെ അവസ്ഥ. ഉരുൾപൊട്ടി ഒഴുകിയെത്തിയ കൂറ്റൻ മൺതിട്ടകളും പാറക്കല്ലുകളും ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്ന കാഴ്ച ഏതൊരാളുടെയും നെഞ്ച് പിളർക്കുന്നതാണ്. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ മൺകൂനയ്ക്കടിയിലായെങ്കിലും ജീവൻ തിരികെ കിട്ടിയത് പടച്ചോന്റെ വലിയ കാരുണ്യം മാത്രമാണെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

"ഞങ്ങളുടെ കൺമുന്നിലാണ് എല്ലാം തകർന്നടിഞ്ഞത്. ആ കുടുംബം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യ... പടച്ചോൻ അവരെ കാത്തു..." -

വെള്ളത്തൂർ ഉമ്മർ, സമീപവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA