
പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ ഓണക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. ഓണമെത്താൻ 55ദിവസങ്ങൾ അവശേഷിക്കെ മുൻ വർഷത്തെ പോലെ ഗ്രാമീണ മേഖലയിലെ കർഷകർ ജൈവവളത്തിൽ സ്വന്തമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറിയിൽ ഓണമുണ്ണണം എന്നാഗ്രഹിക്കുന്നവർക്ക് പച്ചക്കറി വിതയ്ക്കാനുള്ള സമയമാണിത്.
ഈ മാസം കൃഷി ചെയ്യേണ്ട ഇനം മത്തനാണ്. പാവലും പടവലവും ആദ്യം നടണം. 60 ദിവസം മുതൽ വിളവെടുക്കാൻ കഴിയും. ചെറിയ പോളി ബാഗിലോ, ട്രേയിലോ തൈ നടാം.പരന്ന പന്തലിൽ ആണെങ്കിൽ രണ്ടു മീറ്റർ വേണം തൈകൾ തമ്മിലുള്ള അകലം. വെള്ളരി അൻപത്തിയഞ്ചാം ദിവസം വിളവെടുക്കാം.
വിത്ത് വിതയ്ക്കാം
വിളയൊരുക്കി രണ്ടാഴ്ച കാക്കണം.
നടാനായി ഒരുക്കിയ സ്ഥലത്ത് ചാരം,ചാണകം,വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർത്ത് കിളച്ച് ഒരുക്കുക. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ തടമെടുക്കുന്നത് നല്ലതാണ്.
ചെടികൾ നട്ടതിനു ശേഷം ആഴ്ചയിലൊരിക്കൽ പഞ്ചഗവ്യം,ഫിഷ് അമിനോ ആസിഡ് എന്നിവ മാറി മാറി ഉപയോഗിക്കാം.
കീടനിയന്ത്രണത്തിനാ
കീടങ്ങളെ തുരത്താനായി മഞ്ഞ,നീല ഫിറോമോൺ കെണി വയ്ക്കാം.
ചെടികൾ തമ്മിൽ 2 മീറ്റർ അകലം വേണം.
സമയം കൃഷിക്കായി ചെലവഴിക്കാം
കൃഷി ആരംഭിക്കേണ്ട മറ്റിനങ്ങളാണ് വഴുതന,മുളക്,തക്കാളി എന്നിവ. മഴക്കാലമായതിനാൽ തക്കാളി കൃഷിക്ക് ഉയർന്ന തടം ഒരുക്കുന്നതായിരികും നല്ലത്.വെണ്ട കൃഷി ആരംഭിക്കേണ്ടത് ജൂലായ് ആദ്യ ആഴ്ചയാണ്.നാല്പത്തി അഞ്ചാം ദിവസം വിളവെടുക്കാം.ഒരു സെന്റിൽ 150ഓളം ചെടികൾ നടാം. ജൈവവളം ഉപയോഗിക്കുന്നതിനാൽ കീടശല്യം കൂടുതലായിരിക്കും.ഇതിന് പരിഹാരമായി വേപ്പ് അധിഷ്ഠിത കീടനാശിനിയായിരിക്കും ഉപയോഗപ്രദം. സംശയ നിവാരണത്തിനും മേൻമയേറിയ വിത്തിനങ്ങൾക്കുമായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |