SignIn
Kerala Kaumudi Online
Monday, 21 September 2026 12.59 PM IST

ഉറക്കമില്ലാത്ത രാത്രികളിൽ രോഹിത്തിനെ കംഫർട്ടാക്കിയത് മലയാളി ഫുഡ്; കേരളക്കരയ്ക്കും പ്രിയപ്പെട്ട ഭക്ഷണം

rohit-sharma
രോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും സൂപ്പർ താരവുമായ രോഹിത് ശർമ്മയുടെ പ്രിയഭക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. ടെലിവിഷൻ ഷോയായ 'ഫാമിലി ഫുൾ ഹൗസ് വിത്ത് രോഹിത് ശർമ്മ'യിലാണ് അദ്ദേഹം ഈ ലഘു ഭക്ഷണത്തെക്കുറിച്ച് പറയുന്നത്. രാത്രികളിൽ ഉറക്കം വരാത്തപ്പോൾ അമ്മ ഉണ്ടാക്കി നൽകുന്ന നേന്ത്രക്കായ വറുത്തതാണ് (ബനാന വേഫേഴ്സ്) തന്റെ 'കംഫർട്ട് ഫുഡ്' എന്നാണ് താരം വെളിപ്പെടുത്തിയത്.

'ഞാൻ നുണ പറയുന്നതല്ല. ടെസ്റ്റ് മത്സരങ്ങൾ കളിക്കുമ്പോൾ ഉള്ളിൽ എപ്പോഴും വലിയൊരു ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. കാരണം അതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഫോർമാറ്റ്. ടെസ്റ്റ് ക്രിക്കറ്റ് മറ്റ് ഫോർമാറ്റുകളെ അപേക്ഷിച്ച് മാനസികമായും ശാരീരികമായും കടുത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഒരുദിവസം കളി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തിയാലും മനസിൽ നിന്ന് മത്സരത്തെക്കുറിച്ചുള്ള ചിന്തകൾ പോകില്ല.

ഇത് പലപ്പോഴും ഉറക്കത്തെ ബാധിക്കാം. അതിനാൽ ടെസ്റ്റ് മത്സരങ്ങൾക്ക് മുൻപും അതിനിടയിലും എപ്പോഴും പരിഭ്രാന്തനായിരിക്കും. ഇതുകാരണം രാത്രികളിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. രാത്രിയിൽ ഉറങ്ങാതെ ഉണർന്നിരിക്കുമ്പോൾ ഏതെങ്കിലും കഴിക്കാൻ തോന്നും. അതിനാൽ അമ്മ ഉണ്ടാക്കി തരുന്ന ബനാന വേഫേഴ്സ് എപ്പോഴും എന്റെ ഒപ്പം ഉണ്ടായിരിക്കും. ഞാൻ അത് കഴിക്കും. ഈ ലളിതമായ ഭക്ഷണം വളരെ ആശ്വാസമാണ് എനിക്ക് നൽകുന്നത്'- രോഹിത് ശർമ്മ പറഞ്ഞു.

English Summary

Former India captain Rohit Sharma has revealed that banana wafers made by his mother were his comfort food during sleepless nights while playing Test cricket. Speaking on the television show Family Full House with Rohit Sharma, he said Test cricket often brought intense mental and physical pressure, sometimes affecting his sleep.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROHIT SHARMA, BANANA CHIPS, COMFORT FOOD, MALAYALAM FOOD, KERALA FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY