SignIn
Kerala Kaumudi Online
Sunday, 20 September 2026 6.14 PM IST

വൈൻ നിർമിക്കാം, ഏത് പ്രളയത്തെയും നേരിടുന്ന 'അത്ഭുത' മരം; കേരളത്തിലും ഈ പഴം വിളയ്ക്കാം

rollinia-tree
പ്രതീകാത്മകചിത്രം

തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിൽ വളരുന്ന റൊളീനിയപ്പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആത്തപ്പഴത്തിന്റെ കുടുംബക്കാരനായ ഇത് കേരളത്തിലെ കാലാവസ്ഥയിലും വിജയകരമായി കൃഷി ചെയ്യാം. കേരളത്തിൽ റൊളീനിയ മ്യൂക്കോസ്, റൊളീനിയ ഡെലിക്കോസ എന്നിങ്ങനെ രണ്ടിനങ്ങളാണ് കണ്ടുവരുന്നത്. ഹൃദയാകൃതിയിലുള്ള പഴത്തെ പൊതിഞ്ഞ് മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. പഴത്തിന് നല്ല മഞ്ഞ നിറമായാൽ വിളവെടുപ്പിന് സമയമായി എന്നാണ് അർത്ഥം. ചില രാജ്യങ്ങളിൽ ഇവ വൈൻ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്. റൊളീനിയപ്പഴം കേരളത്തിൽ എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കിയാലോ?

rollinia-tree
റൊളീനിയപ്പഴം

കൃഷി ചെയ്യുന്നരീതി

തൈകൾ നട്ട് വളർത്തുന്നതാണ് നല്ലത്. രണ്ടാം വർഷം പൂവിടുമെങ്കിലും കൂടുതൽ ഫലങ്ങൾ ലഭിക്കുന്നത് മൂന്നാം വർഷം മുതലാണ്. നിലത്തുനടുകയാണെങ്കിൽ മരം 30 അടിയോളം ഉയരത്തിൽ വളരും വലിയ ചട്ടിയിലോ ഗ്രോബാഗിലോ വളർത്താം. നല്ല നീർവാർച്ചയുള്ള വളക്കൂറുള്ള മണ്ണാണ് റൊളീനിയയ്ക്ക് ആവശ്യം. മണ്ണിൽ ഈർപ്പം നിലനിർത്തണം. എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. വളർച്ചാ കാലയളവിൽ നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ സമീകൃത ജൈവവളങ്ങൾ നൽകാം.

ഉണങ്ങിയതോ കേടായതോ ആയ കൊമ്പുകൾ മാത്രം മുറിച്ചുമാറ്റുക. പഴം മഞ്ഞ നിറമാകുമ്പോൾ വിളവെടുക്കാം. 20 സെ.മീ വ്യാസവും ഒന്നര കിലോ തൂക്കവുമുള്ള പഴങ്ങൾ വരെ ഇതിൽ നിന്ന് ലഭിക്കാറുണ്ട്. പഴങ്ങൾ വിളവെടുത്താൽ കാലതാമസമില്ലാതെ ഉപയോഗിക്കേണ്ടതുണ്ട്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഉഷ്ണ മേഖലാവൃക്ഷമാണെങ്കിലും തണലുള്ളിടങ്ങളിലും വളർത്താം. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വളർത്തുന്നത് പതിവുണ്ട്.

English Summary

The Rolinia fruit, native to the Amazon river basin in South America, can also be cultivated successfully in Kerala’s climate. Two varieties, Rollinea mucosa and Rollinia deliciosa, are commonly found in Kerala. The heart-shaped fruit has a distinctive thorn-like outer surface and turns yellow when it is ready for harvest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMAZON FRUIT, ROLINIA FRUIT, FRUIT CULTIVATION KERALA, ROLINIA CULTIVATION, KERALA FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY