SignIn
Kerala Kaumudi Online
Sunday, 26 July 2026 4.43 PM IST

ഒരു ചെടിയിൽ നിന്ന് ആഴ്ചതോറും കുറഞ്ഞത് 500രൂപ ലഭിക്കും, കേരളത്തിന്റെ തലവരമാറ്റും ഈ വിള

currency

തുച്ഛമായ പൈസയ്ക്ക് കൃഷിയിറക്കാം. ഒരുചെടിയിൽ നിന്ന് ഒരാഴ്ച ഏറ്റവും കുറഞ്ഞത് അഞ്ഞൂറുരൂപ വർഷങ്ങളോളം കിട്ടിക്കൊണ്ടിരിക്കും. ഉടൻകൊല്ലി എന്നറിയപ്പെടുന്ന എരിയൻ മുളകിനെക്കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെവിടെയും നന്നായി വളരുകയും വിളവ് നൽകുകയും ചെയ്യുന്ന ഒന്നാണ് ഇവ. നല്ല വരുമാനം കിട്ടുമെങ്കിലും ഇതിന്റെ കൃഷി വ്യാപകമല്ലെന്നതാണ് സത്യം. ഉടൻകൊല്ലി മുളകിന് നാട്ടിലും വിദേശത്തും ആവശ്യക്കാർ ഏറെയാണ്. അതിനാൽ ഒരിക്കലും വില കുറയുമെന്ന പേടിയേവേണ്ട. ഇപ്പോൾ ഒരുകിലോ മുളകിന് 500രൂപയാണ് വില.

വീട്ടിലുള്ള മുളകുചെടിയിൽ നിന്ന് പഴുത്ത് പാകമായ മുളകുകൾ പറിച്ചെടുത്ത് വിത്തുകളാക്കാം. ഇത് പാകിമുളപ്പിച്ച് തൈകളാക്കാം. ഇതിൽ നിന്ന് ആരോഗ്യമുള്ള തൈകൾ മാത്രം കൃഷിക്കായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവ നശിപ്പിക്കുന്നതാണ് നല്ലത്. കിളച്ചൊതുക്കി കല്ലും കട്ടയും മാറ്റിയ സ്ഥലത്ത് ഒരാഴ്ചയ്ക്കുമുന്നേ അടിവളം ചേർത്തിടുക. ഇത് തൈകൾ കരുത്തോടെ വേഗത്തിൽ വളരാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ നനച്ചുകൊടുക്കാനും വളം ചേർക്കാനും മറക്കരുത്. ജൈവവളങ്ങളാണ് ഏറെ നന്നത്.

ചെടിയിലെ ആദ്യത്തെ പൂവുകൾ നീക്കംചെയ്യുന്നത് കൂടുതൽ വിളവുകിട്ടാൻ സഹായിക്കുമെന്നാണ് ചില കർഷകർ പറയുന്നത്. നട്ട് ഒന്നോ രണ്ടോ മാസമാകുമ്പോൾ ചെടികൾ നന്നായി കായ്ച്ചുതുടങ്ങും. മുരടിപ്പാണ് മുളകിൽ പൊതുവെ കണ്ടുവരുന്ന രോഗം. കഞ്ഞിവെള്ളപ്രയോഗം ഉൾപ്പെടെയുള്ള ജൈവരീതികൾ പരീക്ഷിക്കുന്നതാണ് നല്ലത്. ഇത് വിജയിച്ചില്ലെങ്കിൽ മാത്രം രാസ കീടനാശിനികൾ പ്രയാേഗിക്കാം.

പാകമായ മുളക് യഥാസമയം പറിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പക്ഷികൾ ഭക്ഷണമാക്കും. ചെടികളുടെ ചുവടുകളിൽ കള വളരുന്നുണ്ടെങ്കിൽ അവ എത്രയുംപെട്ടെന്ന് നീക്കംചെയ്യണം. ഇല്ലെങ്കിൽ വിളവിനെ കാര്യമായി ബാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, AGRICULTER, CHILLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY