അടുക്കളത്തോട്ടത്തിൽ ബീറ്റ്‌റൂട്ടും; മൂന്ന് മാസത്തിനുള്ളിൽ മികച്ച വിളവ് നേടാൻ എളുപ്പവഴി
1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 19, 2026 11:28 AM IST
പ്രതീകാത്മക ചിത്രം
ആരോഗ്യഗുണങ്ങളിൽ മുന്നിൽനിൽക്കുന്നുണ്ടെങ്കിലും കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ അധികമാരും കൃഷി ചെയ്യാത്ത വിളയാണ് ബീറ്റ്‌റൂട്ട്. എന്നാൽ അല്‌പം ശ്രദ്ധിച്ചാൽ ഗ്രോ ബാഗുകളിൽ വളരെ എളുപ്പത്തിൽ ബീറ്റ്‌റൂട്ട് കൃഷി ചെയ്‌തെടുക്കാനാകും.
നീർവാർച്ചയും ഈർപ്പവമുള്ള നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം ബീറ്റ്‌റൂട്ട് കൃഷി ചെയ്യാൻ.
വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി എന്നിവ സമാനുപാതത്തിൽ കലർത്തി ഗ്രോബാഗിൽനിറയ്‌ക്കാനുള്ള മിശ്രിതം തയ്യാറാക്കാം. അമ്ലത അധികമുള്ള മണ്ണാണെങ്കിൽ അല്പം കുമ്മായം ചേർക്കുന്നതും ചെടിയുടെ വളർച്ച വേഗത്തിലാക്കും.
നല്ല ഗുണനിലവാരമുള്ള വിത്തുകൾ 4-5 മണിക്കൂർവരെ വെള്ളത്തിൽ കുതിർത്തശേഷം അര ഇഞ്ച് താഴ്‌ചയിൽ പാകാം.
വെള്ളത്തിൽ സ്യൂഡോ മോണോസ് ചേർത്തിട്ടുണ്ടെങ്കിൽ 30 മിനിറ്റ് കുതിർത്താൽ മതിയാകും.
ദിവസവും മിതമായ അളവിൽ വേണം നനയ്‌ക്കാൻ. വെള്ളം അധികമാകുന്നത് കിഴങ്ങ് ചീഞ്ഞുപോകാൻ കാരണമാകും.
വിത്തുമുളയ്‌ക്കുന്നതുവരെ ഇലകൾകൊണ്ട് പുതയിടണം. നിലത്ത് നേരിട്ടാണ് നടുന്നതെങ്കിലും ഇതേ രീതി പിന്തുടരണം.
മുളച്ചുകഴിഞ്ഞാൽ രണ്ടാഴ്‌ച കഴിയുമ്പോൾ ജൈവവളങ്ങളായ ജീവാമൃതം, പുളിപ്പിച്ച കടലപ്പിണ്ണാക്ക്, ആട്ടിൻകാഷ്‌ടം തുടങ്ങിയവ ഇട്ടുകൊടുക്കാം.
ഒരു ഗ്രോബാഗിനുള്ളിൽ ഒന്നിൽ കൂടുതൽ തൈകൾ മുളച്ചിട്ടുണ്ടെങ്കിൽ അവ മാറ്റി നടാം. കൂടുതൽ തൈകൾ ഒന്നിച്ച് വളരുന്നത് കിഴങ്ങിന്റെ വലിപ്പം കുറയാൻ കാരണമാകും. ഇതൊഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പൊട്ടാസ്യം അടങ്ങിയ വളങ്ങൾ നൽകുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും. വിത്തുപാകി മൂന്ന് മാസത്തിനുള്ളിൽത്തന്നെ ബീറ്റ്‌റൂട്ട് വിളവെടുപ്പിന് പാകമാകും.
English Summary
Beetroot is easy to grow in Kerala using grow bags, good sunlight, well-drained soil and moderate watering. With proper organic fertilization, it can be harvested within about three months.
RELATED TOPICS: BEETROOT FARMING, HOW TO PLANT BEETROOT, BEETROOT FARMING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ