കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളയാണ് ചക്ക. എന്നാൽ ഇന്ന് പലരും ചക്ക കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. നല്ല ലാഭം കിട്ടുന്നില്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്. പക്ഷേ ഇന്ന് വിദേശത്തേക്ക് വരെ കേരളത്തിൽ നിന്ന് ചക്ക കയറ്റുമതി ചെയ്യുന്നുണ്ടെന്ന് മനസിലാക്കുക. ചക്കയ്ക്കും ചക്ക വിഭവങ്ങൾക്കും നിരവധിയാണ് ആവശ്യക്കാർ.
വിയറ്റ്‌നാം ഏർലി, സിന്ദൂര, കമ്പോഡിയൻ, ഡംഗ് സൂര്യ, ജെ 33, തേൻവരിക്ക, മുട്ടം വരിക്ക,നാടൻവരിക്ക,പത്താംമുട്ടം, താമരച്ചക്ക എന്നിങ്ങനെ നിരവധി ഇനങ്ങൾ ഉണ്ട്. ഒട്ടുതെെകൾ നടുന്നതാണ് ഏറ്റവും നല്ലത്. ഇത് മൂന്ന് - നാല് വർഷത്തിനുള്ളിൽ കായ്ക്കാൻ തുടങ്ങും.
2x2x2x അടി അളവിൽ കുഴിയെടുത്ത് അതിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത തെെകൾ നടുക. തെെകൾ നട്ടതിനുശേഷം ദിവസവും രണ്ടുനേരം നനയ്‌ക്കണം. വെള്ളക്കെട്ടില്ലാത്തതും നല്ല നീരൊഴുക്കുള്ളതുമായ മണ്ണാണ് പ്ലാവിന് അനുയോജ്യം. വർഷത്തിൽ രണ്ടുതവണ ജെെവവളം നൽകുന്നതാണ് നല്ലത്. പ്ലാവിന്റെ ചൂവട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ഉണങ്ങിയതും രോഗം ബാധിച്ചതോ ആയ കൊമ്പുകൾ വെട്ടിമാറ്റണം.
ഗൾഫിൽ വരിക്ക ചക്കയ്ക്ക് കിലോയ്ക്ക് 500 -600 രൂപവരെ വിലവരും. നാട്ടിൽ കുറവാണെങ്കിലും കയറ്റുമതി ചെയ്യുന്നത് വളരെ നല്ലതാണ്. കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് വരെയാണ് ഇപ്പോൾ ചക്ക എത്തുന്നത്. ചക്കയുടെ സാദ്ധ്യത കൂടിവരുന്ന സാഹചര്യത്തിൽ ചക്ക കൃഷി മലയാളികൾക്ക് തിരഞ്ഞെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |