SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.44 AM IST

യൂട്യൂബ് വരുമാനം ഇനി അത്ര എളുപ്പമല്ല; വീഡിയോ വ്യു കണക്കാക്കുന്ന രീതിയിൽ മാറ്റം

youtube
യൂട്യൂബ്

യൂട്യൂബിൽ വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കമ്പനി. വീഡിയോ പ്ലേ ചെയ്ത് ആദ്യ സെക്കൻഡിൽ തന്നെ അതൊരു വ്യൂ ആയി രേഖപ്പെടുത്തും. ഇതുവരെ യൂട്യൂബ് ഷോർട്സിന് മാത്രം ബാധകമായിരുന്ന ഈ രീതി, ഇനി മുതൽ ലോംഗ് ഫോം വീഡിയോകൾക്കും ലൈവ് സ്ട്രീമുകൾക്കുമുൾപ്പെടെ എല്ലാത്തരം വീഡിയോകൾക്കും ബാധകമാകും. ഈ മാസം 24 മുതൽ പുതിയ മാറ്റം ഔദ്യോഗികമായി നിലവിൽ വരും. എന്നാൽ പഴയ വീഡിയോകളുടെ വ്യൂ കണക്കുകളിൽ ഇതിന്റെ അടിസ്ഥാനത്തിൽ യാതൊരു മാറ്റവും ഉണ്ടാകില്ല.


പുതിയ മോണിറ്റൈസേഷൻ ക്രിയേറ്റർമാരുടെ വരുമാനരീതിയിൽ സ്വാധീനം ചെലുത്തിയേക്കുമെന്നാണ് വിവരം. സ്ഥിരമായി പ്രേക്ഷകരെ ആകർഷിക്കുന്ന ഒറിജിനൽ ഉള്ളടക്കം നൽകുന്ന ക്രിയേറ്റർമാർക്ക് കൂടുതൽ അവസരം ലഭിക്കുമ്പോൾ, പുതുതായി രംഗത്തെത്തുന്നവർക്ക് യൂട്യൂബിൽ നിന്ന് വരുമാനം നേടാൻ കൂടുതൽ കാത്തിരിക്കേണ്ടിവന്നേക്കും. ബ്രാൻഡ് സഹകരണങ്ങളും മറ്റ് വരുമാന മാർഗങ്ങളും ക്രിയേറ്റർമാർക്കിടയിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയമാറ്റം.


പുതിയ നിയമം വരുന്നതോടെ ചാനലുകളിലെ മൊത്തത്തിലുള്ള വ്യൂസിന്റെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും. ഇത് ബ്രാൻഡുകളുമായും സ്‌പോൺസർമാരുമായും സഹകരിക്കുമ്പോൾ ക്രിയേറ്റർമാർക്ക് ഏറെ ഗുണം ചെയ്യും. എന്നാൽ ചാനലുകളുടെ മോണിറ്റൈസേഷനെയും വരുമാനത്തെയും ഈ മാറ്റം നേരിട്ട് ബാധിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. പണം സമ്പാദിക്കാൻ പഴയതുപോലെ തന്നെ 'എൻഗേജ്‌ഡ് വ്യൂസ്' രീതി തന്നെയാണ് മാനദണ്ഡമാക്കുക. പഴയ രീതിയിലുള്ള വ്യൂ കണക്കുകൾ ഇനിമുതൽ 'എൻഗേജ്‌ഡ് വ്യൂ' എന്ന പേരിലായിരിക്കും അറിയപ്പെടുക.


ലോംഗ് ഫോം വീഡിയോകൾക്കും ഷോർട്‌സിനും വ്യത്യസ്ത രീതികളിൽ വ്യൂസ് കണക്കാക്കുന്നത് ക്രിയേറ്റർമാർക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിരുന്നു. തങ്ങളുടെ കണ്ടന്റ് എത്രത്തോളം ആളുകളിലേക്ക് യഥാർത്ഥത്തിൽ എത്തുന്നുണ്ടെന്ന് കൃത്യമായി മനസിലാക്കാൻ പുതിയ അപ്‌ഡേറ്റ് സഹായിക്കുമെന്നാണ് യൂട്യൂബിന്റെ വിലയിരുത്തൽ.

English Summary

YouTube is changing how video views are counted from the 24th of this month. A video will be counted as a view from the first second of playback, a system previously used only for Shorts that will now apply to long-form videos and live streams as well.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TECH NEWS, YOUTUBE, LATESTNEWS, LIFESTYLE, MONETISATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE