SignIn
Kerala Kaumudi Online
Sunday, 09 August 2026 1.48 PM IST

കുറച്ച് സ്ഥലം മതി; 75 ദിവസം കൊണ്ട് വീട്ടിലിരുന്ന് വരുമാനം നേടാം ഈ കൃഷിയിലൂടെ

onion-cultivation
പ്രതീകാത്മകചിത്രം

മലയാളികളുടെ ഭക്ഷണത്തിലെ മുഖ്യഘടകമാണ് ചെറിയ ഉള്ളി. മിക്ക കറികളിലും നാം ഉള്ളി ചേർക്കാറുണ്ട്. എന്നാൽ മാർക്കറ്റിൽ നിന്നാണ് എല്ലാവരും ഉള്ളികൾ വാങ്ങി ഉപയോഗിക്കുന്നത്. കെമിക്കൽ നിറച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നാണ് ഇതിൽ പകുതിയോളവും കേരളത്തിലെത്തുന്നതെന്ന് ഓർക്കുക. ഇനി അത്തരം ഉള്ളി കഴിച്ച് ആരോഗ്യപ്രശ്നം ഉണ്ടാക്കേണ്ട. നല്ല രുചിയുള്ള ഉള്ളി വീട്ടിൽ തന്നെ കൃഷിചെയ്യാം. എങ്ങനെയെന്ന് നോക്കിയാലോ?

കൃഷി ചെയ്യുന്ന രീതി

ബാൽക്കണിയിലോ ചെറിയ ചട്ടികളിലോ ഗ്രോബാഗുകളിലോ എളുപ്പത്തിൽ ഉള്ളി കൃഷി ചെയ്യാം. ഇതിനായി ചാണകപ്പൊടി കലർത്തി നല്ല നീർവാർച്ചയുള്ള മണ്ണ് എടുക്കണം. ദിവസവും നാല് - ആറ് മണിക്കൂർ സൂര്യപ്രകാശം കിട്ടുന്ന ജനലിനടുത്തോ വരാന്തയിലോ വേണം ചട്ടികൾ വയ്ക്കാൻ. നനവ് മിതമായിരിക്കണം.

സാധാരണയായി ചെറിയ ഉള്ളി ഉപയോഗിച്ചാണ് നടുന്നത്. വിപണിയിൽ നിന്ന് വാങ്ങുന്ന നല്ല വലുപ്പമുള്ള ചെറിയ ഉള്ളി എടുത്ത് അവയുടെ മുകൾഭാഗം അൽപം മുറിച്ചു മാറ്റിയശേഷം മണ്ണിന് മുകളിലേക്ക് അൽപം കാണത്തക്കവിധം നടാം. നടുമ്പോൾ മണ്ണ് ഈർപ്പമുള്ളതായിരിക്കണം. ഉള്ളി മൂപ്പെത്താറാകുമ്പോൾ നനയ്ക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ചെടിയുടെ വളർച്ചയെ ബാധിക്കാത്ത രീതിയിൽ ഇടയ്ക്കിടെ കളകൾ പറിച്ചുമാറ്റാം.

നട്ട് മുപ്പത് ദിവസത്തിനുശേഷം അൽപം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് അല്ലെങ്കിൽ ജൈവവളങ്ങൾ നൽകുന്നത് ഉള്ളിയുടെ വലിപ്പം വർദ്ധിപ്പിക്കാൻ സഹായിക്കും. നട്ട് അറുപത് മുതൽ എഴുപത്തിയഞ്ച് ദിവസത്തിനുള്ളിൽ ഉള്ളി വിളവെടുപ്പിന് പാകമാകും. ഉള്ളിയുടെ ഇലകൾ മഞ്ഞനിറമായി ഉണങ്ങി മണ്ണിലേക്ക് വീഴാൻ തുടങ്ങുന്നതാണ് വിളവെടുക്കാറായതിന്റെ ലക്ഷണം. വിളവെടുത്ത ഉള്ളി നേരിട്ട് വെയിലിൽ വച്ച് ഉണക്കരുത്. പകരം ഇലകളോടൊപ്പം മൂന്ന് ദിവസം ഉണക്കി സൂക്ഷിക്കാം.

English Summary

Onions are an essential ingredient in Kerala cuisine and can be easily grown at home, even in small pots, grow bags, or balconies. With well-drained soil, adequate sunlight, moderate watering, and organic fertilisers, small onions can be cultivated successfully.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONION FARMING, HOME ONION CULTIVATION, ONION FARMING KERALA, SMALL ONION CULTIVATION, GROW BAG FARMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY