SignIn
Kerala Kaumudi Online
Tuesday, 28 July 2026 8.40 AM IST

കിലോയ്ക്ക് 200 രൂപ വരെ; കേരളത്തിൽ ഏറ്റവും അനുയോജ്യമായ കൃഷി, കെെനിറയെ സമ്പാദിക്കാം

pomelo

ചെെനയിൽ നിന്ന് കേരളത്തിലെത്തി ഇപ്പോൾ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം (ബബ്ലൂസ്). നാരങ്ങയുടെ വർഗത്തിൽപ്പെട്ട ഏറ്റവും വലുപ്പമുള്ള പഴമാണിതെന്ന് പറയാം. മധുരപലഹാരങ്ങൾ ഉണ്ടാക്കാനും ജെല്ലി ഉണ്ടാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. അൽപം പുളിയും മധുരവും നിറഞ്ഞതാണെങ്കിലും കമ്പിളി നാരങ്ങ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മൂത്രശയ സംബന്ധമായ രോഗങ്ങൾ അകറ്റാനും സാധരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും കമ്പിളി നാരങ്ങ കഴിക്കുന്നത് നല്ലതാണ്. ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാകാനും വിളർച്ച തടയാനും ഭാരം കുറയ്ക്കും ഇത് സഹായിക്കുന്നു. വെള്ളയും ചുവപ്പും നിറങ്ങളിൽ പഴങ്ങൾ കാണപ്പെടുന്നു.

റുട്ടേസിയ സസ്യകുലത്തിൽപ്പെട്ടതാണ് ബബ്ലൂസ്. സിട്രിസ് ഗ്രാൻഡിസ് എന്നാണ് ശാസ്ത്രനാമം. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെെറ്റമിൻ സി,​ ജലാംശം,​ കൊഴുപ്പ്,​ കാൽസ്യം,​ ഫോസ്‌ഫറസ്,​ ഇരുമ്പ് തുടങ്ങിയവ ധാരാളമായി കമ്പിളി നാരകത്തിൽ അടങ്ങിയിരിക്കുന്നു. ഇത്രയും ഗുണമുള്ള കമ്പിളി നാരകം വീട്ടിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കും. കേരളത്തിലെ മണ്ണും കാലാവസ്ഥയും ബബ്ലുസിന് ഏറെ അനുയോജ്യമാണ്. ഏകദേശം ആറ് വർഷത്തോളം വിളവെടുക്കാം. പിന്നെ മരങ്ങൾ നശിച്ചുപോകുന്നു. ഒരു പഴത്തിന് മൂന്ന് കിഗ്രാം വരെ ഭാരമുണ്ടാകും.

കൃഷിരീതി

മണ്ണിന്റെ പിഎച്ച് മൂല്യം 5.5നും 6.5നും ഇടയിലാകുന്നതാണ് കമ്പിളി നാരകം വളരാൻ ഏറ്റവും അനുയോജ്യം. ശരാശരി താപനില 25 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിലായാൽ നല്ലത്. കേരളം പോലുള്ള വർഷത്തിൽ 150 സെ,​മീ മുതൽ 180 സെ.മീ വരെ മഴ ലഭിക്കുന്ന പ്രദേശമാണ് ഇതിന് വേണ്ടത്.

വിത്തുപാകി മുളപ്പിച്ച തെെകളും വേരുപിടിപ്പിച്ച കമ്പുകളുമാണ് നടാൻ ഉപയോഗിക്കുന്നത്. വിത്തിന് പുറമെ ലെയറിംഗ്,​ ഗ്രാഫ്റ്റിംഗ്,​ ബഡ്ഡിങ്ങ് വഴിയും ബബ്ലൂസ് കൃഷി ചെയ്യാം. ഹെക്ടറിൽ ഏകദേശം 125 മുതൽ 210 വരെ തെെകൾ നടാവുന്നതാണ്. ചാണകപ്പൊടി,​ കമ്പോസ്റ്റ് എന്നിവ അടിവളമായി ചേർക്കാം. വേനൽക്കാലത്ത് നന്നായി നനയ്ക്കുകയും പുതയിടുകയും വേണം. പൂർണ വളർച്ചയെത്തിയ മരമായ കമ്പിളി നാരകത്തിന് വേനൽക്കാലത്ത് 100 മുതൽ 200 ലീറ്റർ വരെ വെള്ളം ആവശ്യമാണ്. ഇടവിള കൃഷി ചെയ്താൽ കൂടുതൽ വരുമാനം നേടാൻ കഴിയും. വാഴ, കവുങ്ങ്, പച്ചക്കറികൾ എന്നിവയെല്ലാം ഇടവിളയായി കൃഷി ചെയ്യാം.

കേരളത്തിലെ വിപണികളിൽ കമ്പിളി നാരങ്ങയുടെ വില സാധാരണയായി ഒരു കിലോയ്ക്ക് ഏകദേശം 100 രൂപ മുതൽ 200 രൂപ വരെയാണ്. പഴത്തിന്റെ വലിപ്പവും ഗുണനിലവാരവും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, POMELO, PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY