കോട്ടയം: റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. അറസ്റ്റിലായവരിൽ ഒരാൾ സിപിഎം നേതാവും പഞ്ചായത്തംഗവുമാണ്. മണിമല പഞ്ചായത്ത് ഒന്നാം വാർഡംഗവും സിപിഎം നേതാവുമായ ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്‌ചയാണ് കറിക്കാട്ടൂർ വൈക്കുന്നേൽ വീട്ടിൽ ഷിബു ഖാനെ (48) മരിച്ചനിലയിൽ കണ്ടത്. ഉച്ചയ്ക്ക് 12 ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് മണിമല പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹത്തിൽ പരിക്കുകളുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് മരിച്ച ഷിബു ഖാനുമായി പ്രതികൾക്ക് മുൻവൈരാഗ്യം ഉണ്ട്. ഷിബു, ജോജിയുടെ വീട്ടുകാരെ ആക്രമിച്ച സംഭവത്തിലെ പകയെ തുടർന്നാണ് ഇയാളെ പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്‌ച പുലർച്ചെ ഷിബു ഖാനും സുഹൃത്ത് കുഞ്ഞുമോനും മദ്യപിച്ചിരിക്കുന്ന സമയത്ത് ജോജി ജോണിന്റെ നേതൃത്വത്തിലെ സംഘം ഇവിടെയെത്തി ഇവരുമായി വാക്കുതർക്കം ഉണ്ടായി. തുടർന്ന് അടിപിടിയായതോടെ ഷിബു ഖാനും കുഞ്ഞുമോനും ഇവിടെനിന്ന് ഓടിപ്പോയി.
ഇവരെ പ്രതികൾ പിന്തുടർന്ന് ആക്രമിച്ചു. പിന്നാലെയാണ് ഷിജു ഖാനെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് തലയ്‌ക്ക് അടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. കുഞ്ഞുമോനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നടപടി തുടങ്ങി.
Police have arrested six people in connection with the death of a young man whose body was found in a rubber plantation. Those arrested include Joji John, a CPM leader and member of the first ward of Manimala panchayat. The other arrested individuals are Nikhil Ayyappan, Shibin Sam, Amal Raj, Jobin Rajan and Kiran.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |