SignIn
Kerala Kaumudi Online
Saturday, 11 July 2026 2.23 PM IST

ഇക്കണക്കിന് മുന്നോട്ടുപോയാൽ കേരളത്തിൽ റബർകൃഷി അന്യംനിന്നുപോയേക്കും

rubber
റബർ (പ്രതീകാത്മക ചിത്രം)

കോന്നി : 300 കടന്ന റബർ വി​ല വീണ്ടും പി​ന്നാക്കം പോയതോടെ കർഷകർ കടുത്ത ആശങ്കയി​ൽ.പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ അയവുവന്നതോടെ അന്താരാഷ്ട്ര, തദ്ദേശീയ മാർക്കറ്റുകളി​ൽ റബർവിലയിൽ കുറവുണ്ടായി​. വന്യമൃഗശല്യവും വിലയിടിവും കാരണം മലയോര റബർ കർഷകർ കൃഷി​യി​ൽ നി​ന്ന് വി​ട്ടുനി​ന്ന സാഹചര്യത്തി​ലാണ് പ്രതീക്ഷയായി​ വി​ല 300ൽ എത്തി​യത്.

തോട്ടങ്ങൾ പലതും കാടുപിടിച്ചു കിടന്നത് തെളിച്ചു ടാപ്പിംഗ് പുനരാരംഭി​ച്ചപ്പോൾ വീണ്ടും വിലയിടിവ് ഉണ്ടാകുന്നത് കർഷകരെ കാര്യമായി​ ബാധി​ക്കും. കാടുവെട്ടിത്തെളിക്കാനും മറ്റുമായി കൂലിച്ചെലവ് ഇനത്തിൽത്തന്നെ നല്ലൊരു തുക ചെലവായി. വരുംദിവസങ്ങളിലും വി​ലയി​ൽ കുറവുണ്ടായേക്കാം എന്നാണ് കരുതുന്നത്. മിക്ക തോട്ടങ്ങളിലും പൂർണതോതിൽ ടാപ്പിംഗും ഉൽപാദനവും നടക്കുന്നി​ല്ല. റെയിൻ ഗാർഡിംഗ് പൂർത്തിയാകാത്ത തോട്ടങ്ങളുമുണ്ട്‌. റബറിന്‌ സർക്കാർ 250രൂപ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്‌ നൽകാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയിട്ടില്ല. ജൂൺ നാലിന് അന്താരാഷ്ട്രവില 300 കടന്ന് കുതിപ്പായിരുന്നു. 16 ന് 307 രൂപ വരെയെത്തി.

സംസ്ഥാനത്തെ വില 300 കടന്ന് മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും കാര്യമായ കുതിപ്പുണ്ടായില്ല. മരങ്ങളുടെ രോഗം,മഴ,പുനർകൃഷിയുടെ കുറവ് എന്നീ കാരണങ്ങളാൽ ഈ കൊല്ലം വില 350 കടക്കുമെന്നാണ് ലോകബാങ്ക് വിലയിരുത്തിയത്.

വില ഉയർന്നപ്പോൾ പ്രതീക്ഷയിലായിരുന്ന മലയോര മേഖലയിലെ ചെറുകിട, നാമമാത്ര കർഷകർ ഇപ്പോൾ ആശങ്കയിലാണ്.

ആർ.ഗോവിന്ദ് ( കർഷകസംഘം, കോന്നി ഏരിയ സെക്രട്ടറി)

English Summary

Rubber farmers are worried as rubber prices have fallen again after crossing ₹300 per kg. The easing of tensions in the Middle East has led to a decline in rubber prices in both international and domestic markets, affecting farmers' income.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RUBBER PRICE, RUBBER PRICE FALL, RUBBER FARMERS KERALA, RUBBER MARKET, RUBBER VILA KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY