SignIn
Kerala Kaumudi Online
Thursday, 01 October 2026 3.58 PM IST

എളുപ്പത്തിൽ വളരുന്ന വള്ളിച്ചെടി; മൂത്രാശയ രോഗങ്ങൾ മുതൽ പാമ്പിൻ വിഷത്തിനുവരെ പരിഹാരം

padathali
പാടത്താളി

നമ്മുടെ പറമ്പിലും പരിസരത്തും വളരുന്ന മിക്ക നാട്ടുസസ്യങ്ങളും ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയവയായിരിക്കും. അത്തരത്തിലൊരു ചെടിയാണ് പാടത്താളി. ഇവയുടെ ആരോഗ്യഗുണങ്ങൾ മനസിലാക്കി ഇന്ന് മിക്ക വീടുകളിലും പാടത്താളി നട്ടുവളർത്താറുണ്ട്. പ്രത്യേക പരിചരണമൊന്നും കൂടാതെതന്നെ ഈ ചെടി നന്നായി വളരും. വള്ളിച്ചെടിയായി വളരുന്ന ഇവയുടെ ഇലകൾക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. മുടി തഴച്ചുവളരാനുള്ള താളിയായും ആയുർവേദ മരുന്നുകൾക്കായും ഇവയുടെ ഇലയും കിഴങ്ങും വ്യാപകമായി ഉപയോഗിക്കാറുണ്ട്. അലങ്കാരത്തിനായി വളർത്താനും അനുയോജ്യമാണ് ഈ സസ്യം

നടീൽ

  • സാധാരണയായി പാടത്താളിയുടെ മൂപ്പെത്തിയ വള്ളികൾ മുറിച്ചെടുത്തോ, നിലവിലുള്ള ചെടിയുടെ കിഴങ്ങ് മാറ്റിനട്ടോ ആണ് പുതിയ തൈകൾ വളർത്തിയെടുക്കുന്നത്.
  • ഇവയുടെ ചുവന്ന പഴങ്ങളിൽനിന്നുള്ള വിത്തുകൾ ഉപയോഗിച്ചും പുതിയ തൈകൾ കിളിർപ്പിക്കാം.

പരിപാലനം

  • മണ്ണിൽ പടർന്നുപിടിക്കുമെങ്കിലും താങ്ങുനൽകി പടർത്തുന്നതാകും ഇവയുടെ പരിപാലനത്തിന് സൗകര്യപ്രദം.
  • വരൾച്ചയിൽ ഇവ ഉണങ്ങിപ്പോയാലും മണ്ണിനടിയിലെ കിഴങ്ങിന് ആരോഗ്യമുണ്ടാകും. മണ്ണിൽ വീണ്ടും ജലാംശമെത്തുമ്പോൾ അവ വീണ്ടും തളിർക്കും.
  • എല്ലാ ദിവസും വെള്ളം നൽകിയില്ലെങ്കിലും ഇവ നശിക്കാതെ വളരും
  • ചെറിയ രീതിയിൽ ജൈവവളം നൽകിയാൽ ഇവ കൂടുതൽ ആരോഗ്യത്തോടെ വളരും.

ഉപയോഗം

ഷാംപൂവും കണ്ടീഷ്‌ണറും ഒരുമിച്ചുപയോഗിച്ചാൽ ലഭിക്കുന്ന ഫലമാണ് പാടത്താളിയിൽനിന്ന് ലഭിക്കുന്നത്. ഇവയുടെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന താളി തേയ്‌ച്ച് കുളിച്ചാൽ തലയിലെ അഴുക്കും താരനും മാറി മുടിക്ക് നല്ല മൃദുത്വം ലഭിക്കുകയും തലമുടി തഴച്ചുവളരുകയും ചെയ്യുന്നു. പാടത്താളിയുടെ ഇലകൾ വെള്ളത്തിൽ ചേർത്തരച്ച് രണ്ട് മണിക്കൂർ ഒരു പാത്രത്തിൽ സൂക്ഷിച്ചാൽ അതൊരു ജെൽ ആയി മാറും. ഈ ജെൽ ആണ് തല കഴുകാനായി ഉപയോഗിക്കുന്നത്.

ഇവയുടെ ഇലകൾക്ക് മാത്രമല്ല, ഔഷധഗുണമുള്ളത്. വേരും തണ്ടും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഇവയുടെ കിഴങ്ങുപയോഗിച്ച് കഷായവും ഔഷധപ്പൊടിയും തയ്യാറാക്കാറുണ്ട്. മൂത്രാശയ രോഗങ്ങൾ, പനി, മൂലക്കുരു, എന്നിവയ്‌ക്ക് പുറമെ സർപ്പവിഷ പ്രതിരോധത്തിനുവരെ പാടത്താളി ഔഷധമായി ഉപയോഗിക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADATHALI, AGRICULTURE, GARLIC FARMING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY