SignIn
Kerala Kaumudi Online
Wednesday, 23 September 2026 5.02 PM IST

നല്ല വിത്തുകൾ മാത്രം പോരാ, ഈ ആറ് തെറ്റുകൾ ഒഴിവാക്കിയാൽ ഏതിനം പച്ചക്കറിയും ഇരട്ടിയായി വിളയിച്ചെടുക്കാം

vegetable-garden
പ്രതീകാത്മക ചിത്രം

പലപ്പോഴും എത്ര ഗുണമേന്മയുള്ള വിത്തിനങ്ങൾ കൃഷി ചെയ്‌താലും നല്ല വിളവ് ലഭിക്കാറില്ല. കൃഷി ചെയ്യുമ്പോൾ സംഭവിക്കുന്ന ചില അബദ്ധങ്ങളാണ് ഇതിന് കാരണം. പച്ചക്കറി കൃഷി ചെയ്യുന്ന സമയങ്ങളിൽ പ്രധാനമായും ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച വിളവ് ലഭിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

അമിതമായി വെള്ളം ഒഴിക്കരുത്: അമിതജലപ്രയോഗം ചെടികളുടെ വേര് അഴുകാൻ കാരണമാകും. മണ്ണിലെ ജലാംശം കുറയുന്നതിന് അനുസരിച്ച് മാത്രം വെള്ളം ഒഴിക്കുക.

സൂര്യപ്രകാശം: ഭൂരിഭാഗം പച്ചക്കറികൾക്കും ദിവസത്തിൽ നാല് മുതൽ ആറ് മണിക്കൂറുകൾ വരെ സൂര്യപ്രകാശം ലഭിക്കും. ചില പച്ചക്കറികൾ ചെറിയ സൂര്യപ്രകാശത്തിലും വളരാറുണ്ട്. ചെടികളുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ അത്തരം ഭാഗത്തേക്ക് ചെടിച്ചട്ടികൾ മാറ്റിസ്ഥാപിക്കാൻ ശ്രദ്ധിക്കുക.

ഡ്രെയിനേജ് ദ്വാരങ്ങൾ നൽകുക: ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും ഡ്രെയിനേജ് ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം അമിതമായ അളവിൽ വെള്ളവും വളവും ചെടിച്ചട്ടികളിൽ തങ്ങിനിൽക്കുന്നതിന് കാരണമാവുകയും ചെടികൾ അഴുകിപ്പോകാൻ ഇടയാക്കുകയും ചെയ്യും.

ചട്ടികളുടെ തിരഞ്ഞെടുപ്പ്‌: ചെടിയുടെ വളർച്ചയ്‌ക്കനുസരിച്ച് വലിപ്പമുള്ള ചട്ടികൾ തിരഞ്ഞെടുക്കുക. നല്ല ഉയരത്തിലോ, ശാഖകളായോ പോകുന്ന ചെടിയാണെങ്കിൽ വേരുകളും അതനുസരിച്ച് വ്യാപിക്കും. അങ്ങനെയെങ്കിൽ അതിനാവശ്യമായ വലിപ്പം ചെടിച്ചട്ടിക്കുണ്ടായിരിക്കണം.

മണ്ണ് മാത്രം ഉപയോഗിക്കരുത്: തോട്ടത്തിലെ മണ്ണ് മാത്രം ഉപയോഗിച്ചല്ല ചെടിച്ചട്ടികൾ നിറയ്‌ക്കേണ്ടത്. ആവശ്യത്തിന് ചകിരിച്ചോർ, കരിക്കട്ട, കരിയില തുടങ്ങിയവയും മണ്ണിനൊപ്പം ചേർക്കാം. ഇത് വേരുകൾ എളുപ്പത്തിൽ പടരുന്നതിന് സഹായിക്കുന്നു.

അകലക്കുറവ്: ഒരേ ചട്ടിയിൽ ഒന്നിലധികം തൈകൾ നടുന്നത് ചെടികളുടെ വളർച്ചയെ ബാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ പോഷകാഹാരങ്ങൾ കൃത്യമായി ലഭിക്കാത്തതിനാൽ കായ്‌ഫലം കുറവായിരിക്കും. ഉണ്ടാകുന്ന പച്ചക്കറികൾക്കും വലിപ്പം കുറവായിരിക്കും.

English Summary

Six simple mistakes can reduce vegetable yields: overwatering, insufficient sunlight, poor drainage, unsuitable pot size, using only garden soil, and planting seedlings too close together. Avoiding these can help plants grow healthier and produce better harvests.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEGETABLE GARDENING TIPS, GROW BAG VEGETABLE FARMING, HOME VEGETABLE GARDEN, HOME VEGETABLE FARMING, FARMING AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY