SignIn
Kerala Kaumudi Online
Wednesday, 23 September 2026 5.01 PM IST

സമ്മാനവുമായി വീട്ടിലെത്തി, അമ്മയോട് ചോദിച്ചത് ഒരേയൊരു കാര്യം; കുരുന്നിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

dhaksh
അമ്മയോട് വിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന കുരുന്ന്

കുഞ്ഞുനാളിൽ ഒട്ടുമിക്കപേരുടെയും ഏറ്റവും അടുത്ത ചങ്ങാതി അവരുടെ അമ്മ തന്നെയാകും. സ്‌കൂൾവിട്ട് വീട്ടിലേക്കോടുന്നതുതന്നെ ആ ദിവസത്തെ വിശേഷങ്ങൾ മുഴുവനും അമ്മയോട് പങ്കുവയ്‌ക്കാനാകും. അത്തരത്തിൽ ഒരു കുരുന്ന്‌ തന്റെ സ്‌കൂളിലെ വിശേഷങ്ങൾ അമ്മയോട്‌ പറയുന്നത് കേട്ട് കൗതുകപ്പെടുകയാണ് സേഷ്യൽ മീ‌ഡിയ.

സ്‌കൂളിൽനിന്ന് വന്നയുടൻ ഞാനൊരു കൂട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് ബാഗിനുള്ളിലേക്ക് കൈയിടുന്ന കുരുന്നിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ശേഷം അവൻ ബാഗിൽനിന്ന് ഒരു സർട്ടിഫിക്കറ്റും മെഡലുമെടുത്ത് കാണിക്കുന്നു. അഭിമാനത്തെക്കാൾ ഉപരിയായി അമ്മയെ അത് കാണിച്ചുകൊടുക്കുമ്പോഴുള്ള സന്തോഷമാണ് അവന്റെ മുഖത്ത് കാണാനാകുന്നത്. ധക്ഷ്‌ ധർമിക്, ബുക്ക് ബാലൻസിംഗ്, ഫസ്റ്റ് പ്രൈസ് എന്ന് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതും വീഡിയോയിൽ കാണാം.

എല്ലാവരും കൈയടിച്ചോയെന്ന് ചോദിക്കുമ്പോൾ സുഹൃത്തായ ക്രിഷ് ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഉമ്മ വച്ചെന്നുമെല്ലാം അവൻ പറയുന്നുണ്ട്. ടീച്ചർമാർക്ക് നന്ദി പറഞ്ഞപ്പോൾ അവർ പുഞ്ചിരിച്ചെന്നും അവൻ പറയുന്നു. യൂണിഫോമെല്ലാം മാറ്റിയ ശേഷം വീണ്ടും അമ്മയോട് സംസാരിക്കുന്ന കുരുന്നിനെയും ദൃശ്യങ്ങളിൽ കാണാം. 'ഇനിയും ഞാൻ സമ്മാനം വേടിക്കാം, അപ്പൊ അമ്മയ്‌ക്ക് സന്തോഷമാകുമോ' എന്ന അവന്റെ ചോദ്യം ആരുടെയും മനസ് നിറയ്‌ക്കുന്നതാണ്. 'അമ്മയ്‌ക്ക് സന്തോഷായോ?' അവൻ ആ ചോദ്യം വീണ്ടും ആവർത്തിക്കുന്നുണ്ട്. അതുകേട്ട് സന്തോഷമായെന്ന് വീണ്ടും വീണ്ടും അമ്മ മറുപടി നൽകുന്നതും വീഡിയോയിൽ കേൾക്കാം.

'അവനോരു സമ്മാനം മാത്രമല്ല വീട്ടിലേക്ക് കൊണ്ടുവന്നത്. കൈയടികളും ആലിംഗനങ്ങളും ചുംബനങ്ങളും സന്തോഷവും നിറഞ്ഞ മനോഹരമായ ഒരു ചെറിയ കഥ കൂടി അവൻ കൂടെകൂട്ടിയിരുന്നു'- വീഡിയോയ്‌ക്ക് താഴെ പങ്കുവച്ച അടിക്കുറിപ്പിൽ പറയുന്നു. നിരവധിപേരാണ് കുഞ്ഞിന് സ്‌നേഹ സന്ദേശങ്ങളുമായെത്തുന്നത്. 'അമ്മയ്‌ക്കും സന്തോഷായി, ഞങ്ങൾക്കും സന്തോഷായി'- എന്നാണ് ഒരാൾ കുറിച്ചത്.

A post shared by Anu Aru (@ritz.rithu)


English Summary

A young boy proudly shows his mother the medal and certificate he won at school, but his biggest concern is whether she is happy. His innocent question, “Are you happy, Amma?”, has melted hearts online.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KID VIDEO, BRILLIANT KID, LOVELY KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY