SignIn
Kerala Kaumudi Online
Friday, 11 September 2026 5.49 PM IST

റോ‌ഡിൽ റേസിംഗ്, ഡ്രിഫ്റ്റിംഗ് അഭ്യാസം കാണിക്കില്ല, വണ്ടിയിൽ മാറ്റങ്ങൾ വരുത്തില്ല',പ്രതിജ്ഞ ചെയ്‌ത് ഥാർ, ഫോർച്യൂണർ ഉടമകൾ

vehicle
ചടങ്ങിലെ ദൃശ്യത്തിൽ നിന്ന്

ദാമൻ: മോ‌ഡിഫൈ ചെയ്‌ത വാഹനങ്ങളും പവർ കൂടിയ വാഹനങ്ങളും റോഡിൽ അപകടത്തിൽപെടുന്ന വാർത്തകൾ നിരന്തരം കേൾക്കാറുണ്ടല്ലോ. ഇപ്പോഴിതാ ഇത് തടയാൻ വിചിത്രമായൊരു നടപടിയുമായി വന്നിരിക്കുകയാണ് ഒരു ജില്ലാ കളക്‌ടർ. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗർ ഹവേലിയിലെ ദാമൻ ജില്ലാ കളക്‌ടർ സൗരഭ് മിശ്രയുടേതാണ് വിചിത്രമായ നടപടി.

ഇതിന്റെ ഭാഗമായി ഥാ‌ർ, ഫോ‌ർച്യൂണർ വാഹന ഉടമകളെ വിളിച്ചുവരുത്തി നിരത്തി നിർത്തി അവർക്ക് പിന്നിലായി അവരുടെ വാഹനങ്ങളും നിരത്തിനിർത്തി സത്യപ്രതിജ്ഞ ചെയ്യിച്ചു. സുരക്ഷിതമായി വാഹനമോടിക്കുന്നതിനായാണ് ഥാർ, ഫോർച്യൂണർ ഉടമകളെക്കൊണ്ട് സത്യപ്രതിജ്ഞ നടത്തിയത്. ഥാർ എന്നാൽ ഗുണ്ടാസ്വഭാവം കാണിക്കാനുള്ള വാഹനമല്ല, ഥാർ എന്നാൽ ഉത്തരവാദിത്വം എന്നാണർത്ഥം. റോഡ് അപകടത്തിൽ പെടുന്ന വ്യക്തികൾക്കും റോഡരികിൽ നിൽക്കുന്ന സ്‌ത്രീകൾക്കും സഹായം നൽകാൻ സാധിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരാകണം ഓരോ ഥാർ ഉടമകളെന്ന് കളക്‌ടർ പറഞ്ഞു.

സോഷ്യൽ മീഡിയ വഴി ഇക്കാര്യം എല്ലാവരും പങ്കുവയ്‌ക്കുകയും ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്യുകയും വേണമെന്നാണ് കളക്‌ടറുടെ ആവശ്യം. ഇത്തരം പ്രവർത്തനത്തിനായി ഥാർ നിർമ്മാണ കമ്പനി ഉടമ രാജ്യത്താകെ ഒരു ക്യാമ്പയിന് തയ്യാറാകണമെന്ന് കളക്‌ട‌ർ നിർദ്ദേശം മുന്നോട്ടുവച്ചു. ഇരുവാഹനങ്ങളും വലിയ കരുത്തേറിയതാണ് പ്രത്യേകിച്ച് ഥാർ. രാജ്യത്താകെ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിംഗ്, അപകടങ്ങൾ ഇവയിൽ ഥാറിനെ പലപ്പോഴും ബന്ധിക്കപ്പെടാറുണ്ടെന്നും കളക്‌ടർ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു വാഹന ഉടമകളെ നിരത്തിനിർത്തി സത്യപ്രതിജ്ഞ ചെയ്യിച്ചത്. ദൃശ്യങ്ങളടങ്ങിയ പോസ്റ്റിൽ ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്‌തു. തന്റെ വാഹനമുപയോഗിച്ചത് റോഡിൽ റേസിംഗ്, ‌ഡ്രിഫ്റ്റിംഗ് എന്നിങ്ങനെ അഭ്യാസങ്ങൾ അനുവദിക്കില്ല, മദ്യപിച്ച് വാഹനമോടിക്കില്ല, അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകളും സൈലൻസറും ടയറുകളും ഇനിയില്ല. സൺഫിലിമടക്കം അനധികൃത മാറ്റത്തിന് അനുവദിക്കില്ല എന്നെല്ലാമാണ് സത്യപ്രതിജ്ഞ.

English Summary

Modified and high-powered vehicles are often involved in road accidents. To prevent such incidents, a district collector has introduced an unusual measure.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAR RACING, THAROOR, FORTUNER OWNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY