ലണ്ടൻ: ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് മത്സരത്തിൽ നടൻ അജിത്തിന്റെ കാർ റേസിംഗ് കാണുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെയും നടി തൃഷ കൃഷ്ണന്റെയും ദൃശ്യങ്ങൾ വൈറൽ. റേസിംഗ് മത്സരവേദിയിൽ വിജയ്‌യും അജിത്തും കണ്ടുമുട്ടുന്നതും ആലിംഗനം ചെയ്യുന്നതിന്റെയും ദ്യശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മത്സരത്തിൽ അതിഥിയായെത്തിയ വിജയ് ഫ്ലാഗ് ഓഫ് നിർവഹിക്കുകയും ചെയ്തു. ഇന്നലെയാണ് തൃഷ സിൽവർസ്റ്റോണിലെത്തിയത്.
വിജയ് മത്സരം കണ്ടുകൊണ്ട് നിൽക്കുന്നതിനിടെ പെട്ടെന്ന് തൃഷ എത്തിനോക്കുന്നതും ഉടൻ തന്നെ അദ്ദേഹം പിന്നിലേയ്ക്ക് തിരിയുന്നതുമാണ് വൈറൽ ദൃശ്യങ്ങളിലുള്ളത്. ക്യാമറക്കണ്ണുകൾ ശ്രദ്ധയിൽപ്പെട്ട വിജയ് പെട്ടെന്ന് മാറിയൊളിച്ചതാണെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം നിലവിൽ ലണ്ടനിലാണ് താമസം.
അജിത്തിന്റെ മത്സരം കാണാൻ സിൽവർസ്റ്റോണിലെത്തിയ നടി രാധിക തൃഷയ്ക്കൊപ്പമുള്ള സെൽഫി പങ്കുവച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃഷയും മത്സരം കാണാനെത്തുമെന്ന അഭ്യൂഹങ്ങളും പിന്നാലെ ഉയർന്നിരുന്നു. ‘ലണ്ടനിൽ വച്ച് സുന്ദരിയായ തൃഷയെ കണ്ടുമുട്ടി. ഈ വാരാന്ത്യത്തിൽ ട്രാക്കിലിറങ്ങുന്ന നമ്മുടെ സ്വന്തം 'തല' അജിത് കുമാറിന് എല്ലാവിധ ആശംസകളും നേരുന്നു,’- എന്നാണ് രാധിക സോഷ്യൽ മീഡിയയിൽ കുറിച്ചു.
CM Vijay, actress Trisha, and Minister Aadhav Arjuna watching the car race.. https://t.co/jfwtHPRZoz
— Pokkiri_Victor (@Pokkiri_Victor) September 12, 2026
Actor Vijay and actress Trisha Krishnan were spotted watching Ajith Kumar’s car race at Silverstone Circuit in the UK. Viral footage shows Vijay and Trisha together, while Vijay had earlier met and hugged Ajith and flagged off the race. Trisha’s appearance and a selfie with Madhi Radhika also drew significant attention online.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |