
ന്യൂഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ പരിപാടി സംഘടിപ്പിക്കണമെന്ന് ശശി തരൂർ എം.പി. പരിപാടി സംഘടിപ്പിച്ചാൽ തരൂർ നേരിട്ടെത്തുമോ അതോ എക്‌സിലോ പത്ര ലേഖനങ്ങളിലോ മാത്രമെ കാണുകയുള്ളോയെന്ന് ചിരിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി. ഇന്നലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഖാർഗെയുടെ കൗതുക മറുപടിയുണ്ടായത്. ഉത്തരാഖണ്ഡിൽ ഖാർഗെ പങ്കെടുത്ത വേദി ശുദ്ധീകരിച്ചതിൽ തരൂർ പ്രതികരിച്ചില്ലെന്ന് മുമ്പ് ഖാർഗെ വിമർശിച്ചിരുന്നു.
തീരുമാനങ്ങൾ
പരസ്യമാക്കണം
(കോൺഗ്രസിന്റെ 5 ആവശ്യങ്ങൾ)
1.വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട കമ്മിഷൻ തീരുമാനങ്ങൾ പരസ്യമാക്കണം
2.പേര് നീക്കം ചെയ്യപ്പെട്ട വോട്ടർമാർക്ക് അപ്പീൽ നൽകാൻ അവസരം നൽകണം
3.രാഷ്ട്രീയ പാർട്ടികൾക്ക് ലളിതമായ ഫോർമാറ്റിലുള്ള വോട്ടർ പട്ടിക ലഭ്യമാക്കണം
4.ഗുരുതരമായ ക്രമക്കേടുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണം
5.തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |