SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.11 PM IST

എർട്ടിഗയുടെയും ഇന്നോവയുടെയും ഒത്ത എതിരാളി, മൈലേജ് 20ന് മുകളിൽ, എന്നിട്ടും വാങ്ങാൻ ആളില്ല, അമ്പരന്ന് കമ്പനി

car

സെവൻ സീറ്റർ വാഹനങ്ങൾ ഇന്ത്യയിൽ എന്നും വമ്പൻ ഹിറ്റാണ്. താങ്ങാവുന്ന വിലയും മതിയായ സൗകര്യങ്ങളും മെച്ചപ്പെട്ട മൈലേജുമുള്ള വാഹനമാണെങ്കിൽ ഈ സെഗ്മെന്റിൽ വിജയിക്കുമെന്ന് സംശയം വേണ്ട. എന്നിട്ടും അധികം വിജയിക്കാതെ പോയ ഒരു മോഡലുണ്ട്. ടൊയോട്ടയുടെ ഇന്നോവയും മാരുതിയുടെ എർട്ടിഗയും വാഴുന്ന സെവൻ സീറ്റർ ശ്രേണിയിൽ ഇറങ്ങിയ താരതമ്യേന ഭേദപ്പെട്ടൊരു വാഹനമാണ് ഹ്യുണ്ടായ് അൽകസാർ. മൂന്ന് നിര മിഡ് സൈസ് എസ്‌യുവിയായ അൽകസാറിന്റെ വിൽപന ഒരു വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറിൽ കുത്തനെ ഇടിഞ്ഞു.

253 എൻഎം ടോർക്കിൽ 1482-1493 സിസി എഞ്ചിനും, ഡീസൽ എഞ്ചിനിൽ 114ബിഎച്ച്പി 250എൻഎം ടോർക്ക് നൽകുന്നതാണ്. 6 സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വാഹനമാണിത്. 1.5 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ, 1.5 ലിറ്റർ യു2 സിആർഡിഐ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്‌ഷൻ ഈ മിഡ് സൈസ് എസ്‌യുവിക്കുണ്ട്.

ടർബോ പെട്രോൾ എഞ്ചിന് 17.5-18 ആണ് മൈലേജ്. ഡീസൽ ഓട്ടോമാറ്റിക് 18.1 ആണ്. അതേസമയം മാനുവൽ മോഡലിന് 20.4 മൈലേജാണ് കമ്പനി നൽകുന്നത്. ഇത്ര മികച്ച ശേഷി എഞ്ചിനിലുണ്ടായിട്ടും 56.86 ശതമാനം മുൻവർഷത്തെ അപേക്ഷിച്ച് വിൽപന കുറഞ്ഞു. 2024 ഡിസംബറിൽ 1342 യൂണിറ്റ് വിറ്റുപോയെങ്കിൽ 2025 ഡിസംബറിൽ ഇത് വെറും 579 ആയി. എക്‌സിക്യൂട്ടീവ്, പ്രസ്റ്റീജ്, പ്ളാറ്റിനം, സിഗ്നേച്ചർ ഇങ്ങനെ നാല് വേരിയന്റിൽ ലഭിക്കുന്ന അൽകസാർ 14.50 ലക്ഷം മുതൽ 21.21 ലക്ഷം വരെയാണ് വില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, ERTIGA, TOYOTA, INNOVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY