SignIn
Kerala Kaumudi Online
Saturday, 18 July 2026 11.34 PM IST

വിദ്യാഭ്യാസമില്ല, 25,000 രൂപയുടെ ജോലി ഉപേക്ഷിച്ചു; ഇന്ന് മാസം സമ്പാദിക്കുന്നത് 60,000 രൂപ വരെ

money
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രതിമാസം 60,000 രൂപവരെ സമ്പാദിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആകാശ് എന്ന യുവാവാണ് ഓട്ടോ ഡ്രൈവറുടെ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത്.

പ്രതിദിനം എത്ര രൂപ ലഭിക്കുമെന്ന് ചോദ്യത്തിന് ഒരു ദിവസം 1,500 മുതൽ 2,000 രൂപവരെ ലഭിക്കാറുണ്ടെന്നാണ് ഡ്രൈവർ പറയുന്നത്. വെറും എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യാറുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെലവുകൾ കഴിഞ്ഞ് മാസം 40,000 മുതൽ 45,000 രൂപ വരെ സേവ് ചെയ്യാൻ കഴിയുമെന്നും അയാൾ വ്യക്തമാക്കുന്നു.

'വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് ഓട്ടോ ഓടിച്ച് എന്റെ മൂന്ന് മക്കളുടെയും വിദ്യാഭ്യാസ ചെലവ് വഹിക്കാൻ കഴിഞ്ഞു. ഇതിന് മുൻപ് ഗുരുഗ്രാമിലെ ഒരു കമ്പനിയിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. അന്ന് പ്രതിമാസം 25,000 രൂപമാത്രമാണ് ശമ്പളമായി ലഭിച്ചിരുന്നത്. ഇപ്പോൾ ദിവസവും എട്ട് മണിക്കൂർമാത്രം ഓട്ടോ ഓടിച്ച് 1,500 മുതൽ 2,000 രൂപവരെ വരുമാനം നേടുന്നു. പ്രതിമാസം ഏകദേശം 60,000 വരെ നേടാം' ഡ്രൈവർ വ്യക്തമാക്കി. ആകാശ് പങ്കുവച്ച വീഡിയോ വളരെ വേഗം സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റി. നിരവധിപേരാണ് ഓട്ടോ ഡ്രൈവറെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

'അദ്ദേഹത്തിന് എന്നെക്കാൾ മികച്ച ജീവിതമുണ്ട്', ' ഇത്രയും പഠിച്ചിട്ടും എനിക്ക് ഒരുമാസം ലഭിക്കുന്ന ശമ്പളം ഇതിലും കുറവാണ്',​ ' സഹോദരാ... ബംഗളൂരുവിൽ വരൂ. ഇവിടെ ഓട്ടോ ഡ്രൈവർമാർ മാസത്തിൽ രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാറുണ്ട്'- ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by Akash Gupta | KaashSeAkash (@kaashseakash)


English Summary

An autorickshaw driver's inspiring story has gone viral after he revealed that he earns up to ₹60,000 a month by driving just eight hours a day. He said he supports his three children's education through this income, and the video has drawn widespread praise on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO DRIVER INCOME, GIG ECONOMY, VIRAL AUTO DRIVER, AUTO DRIVER SALARY, AUTO DRIVER 60000 INCOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360