
കൊച്ചി: ഓണക്കാലത്തിനായി പാസഞ്ചർ വെഹിക്കിൾസ്, കാറുകൾ, എസ്.യു.വികൾ, വൈദ്യുത വാഹനങ്ങൾ എന്നിവയ്‌ക്ക് ടാറ്റ മോട്ടോഴ്‌സ് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് മുഴുവൻ 2.25 ലക്ഷം രൂപയുടെ വരെ ആനുകൂല്യങ്ങൾ, ബുക്കിംഗുകൾക്ക് മുൻഗണനാ ഡെലിവറി, ഫിനാൻസ് പദ്ധതികൾ, സൗജന്യ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടുന്നു.
സിയറ ജൂബിലി എഡിഷൻ, നെക്‌സോൺ ക്യാമോ, പഞ്ച് എച്ച്.ബി.എക്‌സ്. പാക്ക് എന്നീ പ്രത്യേക പതിപ്പുകൾ കേരളത്തിനായി ടാറ്റ അവതരിപ്പിച്ചു. വിവിധ ബോഡി സ്റ്റൈലുകൾ, ഉപയോഗരീതികൾ, വില ശ്രേണികൾ, ഇന്ധന ഓപ്ഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വിപുലമായ യാത്രാവാഹന ശ്രേണികളിലൊന്നാണ് ടാറ്റാ നൽകുന്നത്.
ഉപഭോക്താക്കളുടെ ജീവിതശൈലിക്കും യാത്രാ ആവശ്യങ്ങൾക്കും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതിനൊപ്പം ഉടമസ്ഥാവകാശ കാലയളവിൽ ആത്മവിശ്വാസവും സമാധാനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. പ്രത്യേക പതിപ്പുകളായ സ്മാർട്ട് പ്ളസ് വേരിയന്റിൽ 50,000 ഉം പ്യുവർ, അഡ്വഞ്ചർ വേരിയന്റുകളിൽ 40,000 ഉം രൂപയുടെ അധിക പാക്കേജ് ഇളവ് ലഭിക്കും.
ഓണം ആനുകൂല്യങ്ങൾ (രൂപ)
ആൾട്രോസ് 54,500
നെക്‌സോൺ 72,500
കർവ് 77,500
ഹാരിയർ 47,000
സഫാരി 47,000
സിയറ 30,000
ഇലക്ട്രിക് മോഡലിലെ ഇളവ്
നെക്‌സോൺ 60,000
കർവ് 55,000
ഹാരിയർ 2,25,000
ഓണക്കാലത്ത് കേരളത്തിൽ മുൻവർഷത്തെക്കാൾ 70 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ സർവീസ് സെന്ററുകൾ 85ൽ നിന്ന് നൂറായി വർദ്ധിപ്പിക്കും. ശരാശരി 15 കിലോമീറ്ററിനുള്ളിൽ സർവീസ് സെന്റർ എന്ന രീതിയിൽ സേവന ശൃംഖല വിപുലമാക്കും. ചാർജിംഗ് സൗകര്യങ്ങൾ വർദ്ധിച്ചത് വൈദ്യുത വാഹനങ്ങളുടെ വില്പന വർദ്ധിപ്പിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളോട് കേരളം കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നു. ടാറ്റാ വാഹനങ്ങളുടെ പ്രിയപ്പെട്ട വിപണിയാണ് കേരളം
വിവേക് ശ്രീവത്സ സൈറ
ചീഫ് കൊമേഴ്സ്യൽ ഓഫീസർ
ടാറ്റാ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്
Tata Motors announced special Onam season benefits up to ₹2.25 lakh on passenger vehicles, including EVs, throughout August. Offers encompass priority delivery, finance schemes, and free insurance. Special editions were launched for Kerala, a key market anticipating a 70% sales increase. Tata also plans to expand service centers in Kerala from 85 to 100.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |